Chapter Title : മാധവൻ നായർ ദി ഗ്രേറ്റ് [Seena Baby]
കരിയിലയും വീണ് അടഞ്ഞിരിക്കുകയായിരിക്കും. സീമ ഓർത്തു. അത് ശരിയാക്കിയില്ലങ്കിൽ മുറ്റമാകെ ചെളിയാകുമല്ലോ.
“കുട്ടാ, ആ പൈപ്പിലൂടെ വെള്ളം വെളിയിലേക്ക് പോകുന്നില്ല. നീ അതൊന്നു ശരിയാക്കാമോ?”, സീമ അവനോട് ചോദിച്ചു.
അതു കേട്ടപാതി കുട്ടന് ചാടിയെഴുന്നേറ്റ് താൻ ഇട്ടിരുന്ന നിറം മങ്ങിയ ഷർട്ട് അഴിച്ചുമാറ്റി. അവന്റെ ആ കുട്ടിത്തോർത്ത് അരയിൽ ചുറ്റികൊണ്ട് കൈലിയും അഴിച്ചുമാറ്റി മഴയിലേക്കിറങ്ങാൻ തയ്യാറായിക്കഴിഞ്ഞു.
അവൻ വരാന്തയിലെ പടിയിലേക്കിറങ്ങി. കൈകൾ നീട്ടി മഴവെള്ളം കൈകുമ്പിളിൽ പിടിച്ചു മുഖത്തേക്കൊഴിച്ചുകൊണ്ടു സീമയെ നോക്കി താൻ തയ്യാറയന്നറിയിച്ചു. സീമ അവനെ പൈപ്പ് കാണിച്ചുകൊടുത്തതും കൈകൾ രണ്ടും നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങി.
പെട്ടെന്നാണ് സീമ തന്റെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്. അവൾ അകത്തേക്ക് കയറി ഫോൺ എടുത്തു. ഗൾഫിൽനിന്ന് ഭർത്താവിന്റെ വീഡിയോ കാൾ. സീമ ഇയർഫോൺ ചെവിയിൽ വെച്ചുകൊണ്ട് കാൾ എടുത്തു.
ഫോണിൽ തന്റെ ഭർത്താവിന്റെ മുഖം. “ഇന്ന് കുറച്ച് തിരക്കായിരുന്നു അതാ വിളിക്കാൻ താമസിച്ചത്”, അവളുടെ ഭർത്താവ് മോഹൻ പറഞ്ഞു.
“ആണോ, ഇവിടെ ദാ നല്ല മഴയാണ്”, സീമ മറുപടി നൽകി. “ആ വെള്ളം പോകുന്ന പൈപ്പ് അടഞ്ഞെന്നാ തോന്നുന്നത്, മുറ്റത്തൊക്കെ വെള്ളം നിറയുന്നു. കുട്ടൻ അത് ശരിയാക്കുവാ” എന്നു പറഞ്ഞുകൊണ്ട് മോഹനന് കാണുവാനായി ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്തു.
ഇപ്പോൾ മഴയിൽ നനഞ്ഞ കുട്ടൻ ആ പൈപ്പിനുള്ളിൽ ഒരു കമ്പുകയറ്റി പൈപ്പിലെ ബ്ലോക്ക് മാറ്റാനുള്ള ശ്രമത്തിലായിരുന്നു.
അവൻ്റെ ശ്രമത്തിനു ഫലം കണ്ടു. ഇപ്പൊ മുറ്റത്ത് നിറഞ്ഞ മഴവെള്ളം പൈപ്പിലൂടെ വെളിയിലേക്ക് ഒഴുകാൻ തുടങ്ങി. ഒരു കൊച്ചുകുട്ടി എന്തോ മഹാകാര്യം ചെയ്ത് വിജയിച്ച ഭാവത്തിൽ കുട്ടൻ സീമയെ
💬 Comments
View all comments