Chapter Title : മാല പടക്കം 2 [Sharon]
ചെയ്യാമെന്ന് ഞാനും വിചാരിച്ചു അപ്പച്ചനും അതാ പറയുന്നേ.
" ഗുഡ് ഗുഡ്.. കുരുവിള സാർ മുൻപ് സംസാരിച്ചിരുന്നു ഇതിനെ പറ്റി. ജെന്നി സമ്മതിക്കുമോ എന്നായിരുന്നു പുള്ളിയു ടെ സംശയം... ഇനി ഏതായാലും അത് വേണ്ടല്ലോ അല്ലെ .. എന്തായാലും കൺഗ്രാറ്റ്സ് കേട്ടോ.
" ഓഹ് താങ്ക് യു വിവേക്..ഹെല്പ് ഒക്കെ വേണ്ടിവരും കേട്ടോ.. അപ്പോ ഉണ്ടാവണം.
" തീർച്ചയായും എന്ത് ഹെല്പ് ആണേലും റെഡി പോരെ."
അന്ന് അപ്രതീക്ഷിതമായിടുള്ള പരിചയ പെടലും കൊച്ചു വാർത്തമാനവും കലർന്നുള്ള വാകിംഗ് കഴിഞ്ഞു ഇരുവരും പിരിഞ്ഞുവെങ്കിലും പിറ്റേ ദിവസം മുതൽ വാക്കിംഗ്നു പോന്നതിനു മുൻപ് തന്നെ ജെന്നിഫറെ വിളിച്ചു എഴുനേൽപ്പിക്കാനു ള്ള ഉത്തരവാദിത്വവും വിവേക് ഏറ്റെടു ത്തു എന്നു പറയാം. ദിവസങ്ങൾ കടന്നു പോകുമ്പോൾ ഇരുവരും തമ്മിലുള്ള അകലവും കുറഞ്ഞു വന്നു. വിവേക് പുത്തൻ പുരയ്‌ക്കൽ തറവാട്ടിലെ സ്ഥിരം സന്ദർ ശകൻ ആയി മാറി. കുരുവിളയ്ക്കും ജോയി ക്കും വെള്ളമടിക്ക് കമ്പനി നൽകി. തടിച്ചു കുടവയർ ഉന്തിയ അധികം നീളം ഇല്ലാത്ത ഒരു ശരീരപ്രകൃ തത്തിനുടമ ആയിരുന്നു ജോയികുരുവിള. പ്രവാസി ആയതു കൊണ്ടാകാം മരുഭൂമി യിലെ മരുപ്പച്ചപോലെ അവിടവിടെയായി തലയിൽ തിളങ്ങിയിരുന്ന മുടിഇഴകൾ. വൈകിട്ടുള്ള ഒഴിവു നേരങ്ങളിൽ ടെറ സിലെ ബാൽകാണികരികിൽ ഇട്ടിരുന്ന ടേബിളിന് ചുറ്റും അവർ ഒത്തുകൂടി, കം പനി നൽകാൻ ജെന്നിയും കൂടെ ഉണ്ടാകു മായിരുന്നു.
എന്നത്തേയും പോലെ പിറ്റേന്നുള്ള വാക്കിംഗ് ഇരുവരും പുലരും മുൻപേ സ്റ്റാർട്ട് ചെയ്തു.
" ഒരു ദിവസം തെറ്റിക്കാതെ രാവിലെ ഞാൻ ഉണരുന്നത് കണ്ടപ്പോൾ ഇന്നും ഇച്ചായൻ പറയുവാ ഇതിന്റെ ക്രെഡിറ്റ് വിവേകിനുള്ളതാ
💬 Comments
View all comments