Chapter Title : മാലാഖ [Jobin James]
മാലാഖ
Malakha | Author : Jobin James
ടെന്റിനു കുറച്ചകലെയായി ഒഴുകുന്ന പുഴയുടെ നേർത്ത സ്വരം അവനെ ഗാഢ നിദ്രയിൽ നിന്ന് ഉണർത്തി. തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടന്ന അവളെ അരികിലേക്ക് കിടത്തി കൊണ്ട് അവൻ എഴുന്നേറ്റു. സൂര്യൻ ഉദിച്ചുയരാൻ തുടങ്ങിയിരിക്കുന്നു. ടെന്റിന്റെ നേർത്ത പാളികൾക്കിടയിലൂടെ സ്വർണ്ണരശ്മികൾ ടെന്റിനകത്തേക്കു വീണു. അവളുടെ മുഖത്തേക്കവൻ നോക്കി, അലസമായി വീണു കിടക്കുന്ന മുടിയിഴകളും കടുത്ത തണുപ്പിൽ വരണ്ടു തുടങ്ങിയ നേർത്ത ചുണ്ടുകളും അവളുടെ സൗന്ദര്യത്തെ തെല്ലും കുറച്ചില്ല. ഒരു നൂറു വർഷം തനിക്കീ മുഖവും നോക്കി ഇരിക്കാമെന്ന് അവനു തോന്നി.കു കൂ കു.. കു കൂ കു.. നല്ല കുയിൽ നാദം.. അലാമിന്റെ ശബ്ദം കേട്ട് ഉറക്കത്തില്‍ നിന്നു എഴുന്നേറ്റ അവന്, എല്ലാം സ്വപ്നമായിരുന്നു എന്ന് മനസ്സിലാക്കാൻ അല്പം സമയം എടുത്തു.
മനസ്സിൽ നിന്നാ മാലാഖയുടെ മുഖം മായുന്നില്ല, പുലർച്ചെ സ്വപ്നം കണ്ടാൽ അത് സംഭവിക്കുമെന്ന് കുട്ടിക്കാലത്തു കേട്ടിട്ടുണ്ട്. തന്റെ ഈ വെക്കേഷനിൽ ആ മാലാഖയെ കാണാൻ കഴിയുമോ. നാലു മണിക്കൂർ നേരം എക്കോണമി ക്ലാസ്സിൽ കാലു മടക്കി വച്ചുള്ള യാത്ര നൽകിയ ക്ഷീണം ആറു മണിക്കൂർ ഹോട്ടൽ മുറിയിൽ കിടന്നുറങ്ങി അവൻ തീർത്തു. ഉറക്കമുണർന്ന ഉടനെ റൂമിലെ ബാൽക്കണിയിലേക്ക് നടന്നു.
താൻ മൂന്നു വർഷക്കാലം ജീവിച്ച നഗരത്തെ അവൻ നോക്കി. മാവൂർ റോഡിലെ തിരക്കിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് അവനു തോന്നി. പൊരി വെയിലത്തു ബൈക്ക് ഓടിച്ചു നടന്നു കയ്യും മുഖവും കരുവാളിച്ചിരുന്നു ഒരു കാലത്ത്. കരുവാളിപ്പ് മുഴുവനായി ഇപ്പോഴും പോയിട്ടില്ല, ഫുൾകൈ ടീഷർട്ട് ചുരുക്കി
💬 Comments
View all comments