Chapter Title : മാലാഖ [Jobin James]
യു സൊ മച് ഡ്രോപ്പിംഗ് മി, സേഫ് ജേർണി"
"നൈസ് മീറ്റിംഗ് യു" എലേന പറഞ്ഞ കാർ പാർക്കിങ്ങിൽ നിന്ന് എടുക്കാൻ വേണ്ടി നടന്നു.
ആൻ അവനടുത്തേക്ക് നടന്നു വന്നു അവനു നേരെ കൈ നീട്ടി പറഞ്ഞു "ഇറ്റ് വാസ് എ പ്ലഷർ മീറ്റിംഗ് യു"
"മോളോട് എന്റെ വക ഹാപ്പി ബർത്ഡേയ് പറയണം. ഇനി ഇന്ന് ഗിഫ്റ് മേടിക്കുന്നില്ലലോ നാളെ അല്ലെ ഉള്ളു?"
"ഇനി അതും കൂടെ വയ്യ.. ഞങ്ങൾ നാളെ ഔട്ടിങ്ങിനു ഇറങ്ങുമ്പോ മേടിക്കാം. നാളെ ഫ്രീ ആയിരിക്കുമോ മോളെ മീറ്റ് ചെയ്യാം"
"നോട് ഷുവർ, നമ്പർ ഉണ്ടല്ലോ പറ്റുമെങ്കിൽ ഞാൻ വിളിക്കും"
"ഓക്കേ ബൈ"
"ബൈ"
മുന്നിൽ നിർത്തിയ കാറിലേക്ക് ആൻ കയറി, കൈ കൊണ്ട് പോവാണെന്ന് കാണിച്ചു, എലേന കാർ ഗേറ്റിനു പുറത്തേക്ക് ഓടിച്ചു.
റിസപ്ഷനിൽ ചെന്ന് ബുക്ക് ചെയ്ത റൂമിന്റെ ഡീറ്റെയിൽസ് നൽകി റൂം കീ മേടിച്ചു. റൂം നമ്പർ 612, 6th ഫ്ലോർ ആണ്. റൂം ഡോർ തുറന്ന് അകത്തേക്ക് കയറി, നല്ല തണുപ്പ്.. AC 21 ഇൽ ആണ് കിടക്കുന്നെ വെറുതെ അല്ല.. അവൻ ഡ്രസ്സ് ചേഞ്ച് ചെയ്ത് നേരെ ബെഡിലേക്ക് വീണു. ഫോൺ കയ്യിലെടുത്തു ലാസ്‌റ് ഡയൽ ചെയ്ത നമ്പർ നോക്കി കിടന്നു ഫോൺ താഴെ വെക്കുന്നതിന്റെ മുമ്പ് അവൻ ആ നമ്പർ പുതിയ കോൺടാക്ട് ആയി സേവ് ചെയ്തു
"Angel"
അവൻ ഉറക്കത്തിലേക്ക് വഴുതി വീഴും മുമ്പ് ഫോണിന്റെ നോട്ടിഫിക്കേഷൻ വൈറ്റ് ലൈറ്റ് ബ്ലിങ്ക് ചെയ്തു, മെസ്സേജ് എന്തോ വന്നല്ലോ ഈ സമയത് ആര് അയക്കാനാ എന്നോർത്തു അവൻ ഫോൺ അൺലോക്ക് ചെയ്തു. വട്സപ്പ് മെസ്സേജ് ആണ്, അപ്ലിക്കേഷൻ ഓപ്പൺ ചെയ്തു.. Angel മെസ്സേജ് അയച്ചിരിക്കുന്നു.
"ഗുഡ് നൈറ്റ്".
അവളെന്നെ ടെസ്റ്റ് ചെയ്യണോ വെറും കോഴി ആണോ എന്ന്, തിരിച്ചു റിപ്ലൈ ചെയ്യണോ.. അവനാകെ ധർമ്മ സങ്കടത്തിൽ ആയി. ഒടുവിൽ റിപ്ലൈ അയക്കാൻ തീരുമാനിച്ചു.
"ഹു ഈസ് ദിസ്"
ഇല്ല, റിപ്ലൈ ഇല്ല..
നമ്മളോടാ അവളുടെ ജാഡ നീ പോടീ ജാഡക്കാരി..
അലാറം കൃത്യം 7 മണിക്ക് അടിച്ചു, ഉറക്കം മുഴുവനായിട്ട് മാറിയില്ലെങ്കിലും അവൻ എണീറ്റ് ഫ്രഷ് ആയി..
അടുത്ത് തന്നെ പള്ളി ഉണ്ടെന്ന് മാപ്പിൽ നോക്കി അവൻ മനസ്സിലാക്കിയിരുന്നു. ഡ്രസ്സ് ചേഞ്ച് ചെയ്ത് പള്ളിയിലേക്ക് ഇറങ്ങി..
രാവിലത്തെ കുർബാന കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോ സമയം 10 മണി.
💬 Comments
View all comments