Chapter Title : മാലാഖ [Jobin James]
അവൻ ഫോൺ എടുത്ത് നോക്കി, മെസ്സേജസ് ഒന്നുമില്ല..
അവൻ അമ്മയെ വിളിച്ചു സംസാരിച്ചു, 2 ദിവസം കഴിഞിട്ടെ എവിടന്നു പോകുന്നുള്ളൂ എന്നമ്മയോടു പറഞ്ഞു. ഇവിടത്തെ മുഴുവൻ കഥയും പറഞ്ഞാൽ 'അമ്മ തിരിച്ചു വരൻ പറഞ്ഞാലോ എന്ന പേടി ഉള്ളത് കൊണ്ട് അവൻ പറഞ്ഞില്ല.
തിരിച്ചു ഹോട്ടലിലേക്ക് തന്നെ പോയി ബ്രേക്‌ഫാസ്റ് കഴിക്കാം, അവൻ ഒരു ഓട്ടോ വിളിച്ചു.
ബ്രേക്‌ഫാസ്റ് കഴിഞ്ഞു തിരികെ റൂമിൽ എത്തി, ബാഗിൽ നിന്ന് ചെറിയ ബാക് പാക്ക് പുറത്തേക്ക് എടുത്തു. തന്റെ കാമറ ഇത് വരെ തൊട്ടു പോലും നോക്കിയില്ലലോ എന്നവന് കുറ്റബോധം തോന്നി. ക്യാമറയും രണ്ട് ലെൻസും മാത്രം ബാഗിൽ വെച്ചു അവൻ റൂം പൂട്ടി പുറത്തേക്ക് ഇറങ്ങി.
ലിഫ്റ്റിൽ വെച്ചു അവൻ എലിക്ക് മെസ്സേജ് അയച്ചു "ഗുഡ് മോർണിംഗ്"
കുറച്ചു സമയത്തേക്ക് റിപ്ലൈ ഒന്നും വന്നില്ല.. അര മണിക്കൂർ കഴിഞ്ഞപ്പോ മെസ്സേജ് ടോൺ കേട്ട് ഫോൺ എടുത്തു നോക്കി.
"ഹു ഈസ് ദിസ്"
ഓഹോ നമ്മടെ ടാക്ടിസ് നമ്മളോട് തന്നെ.. എന്നാ പിന്നെ അങ്ങനെ തന്നെ..
"ദിസ് ഈസ് ജിൻസ് ഫ്രം ലാസ്റ്റ് നൈറ്റ്"
"ഓക്കേ, വാട്ട് ഡു യു വാണ്ട്?"
"ഐ ഡോണ്ട് ഹാവ് ആൻസ് നമ്പർ, കൂഡ് യു പ്ലീസ് ടെൽ ഹേർ ടു കാൾ മി"
"അൽറൈറ്"
"താങ്ക്സ് :)" ഒരു സ്മൈലി കൂടെ അയച്ച് അവൻ നിർത്തി.
അൽപ സമയത്തിന് ശേഷം അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.
"ഹലോ, ഹു ഈസ് ദിസ്"
"ഈസ് ദിസ് ദി സ്ട്രന്ജർ ഫ്രം ബസ് ലാസ്‌റ് നൈറ്റ്?"
"യഹ് ദിസ് ഈസ് ഹിം"
"ഹേയ് ജിൻസ് ഹൌ ആർ യു? ഞങ്ങൾ എത്തുമ്പോ വിളിക്കും ഫ്രീ ആണല്ലോ അല്ലെ"
"അല്ല ഞാൻ വളരെ ബിസി ആണ്, മറൈൻ ഡ്രൈവിൽ ബിർഡ് വാച്ചിങ്"
"ഹിഹി വായി നോട്ടം എന്ന് തെളിച്ചു പറ മാഷേ, ഓക്കേ ദെൻ സീ യു"
"ഓക്കേ ബൈ"
ഫോൺ വെച് ആൻ എലേനയുടെ അടുത്തേക്ക് നടന്നു..
"എല്ലി നീ വരുന്നുണ്ടോ ഞങ്ങളുടെ കൂടെ?"
"വരണമെങ്കിൽ ഞാൻ വരാം"
"അല്ലെങ്കിൽ വേണ്ട ഇന്നലത്തെ എന്റെ ഫ്രണ്ട് ഉണ്ടാകും കൂടെ, യു കാന്റ സ്റ്റാൻഡ് ഹിം റൈറ്റ്" ചിരി വന്നത് മറച്ചു വെച് ആൻ ചോദിച്ചു
"നിന്റെ കൂടെ അല്ലെ ഞാൻ വരുന്നേ പിന്നെന്താ" എലേന കൂൾ ആയിട്ട് പറഞ്ഞു.
💬 Comments
View all comments