Chapter Title : മാലാഖ [Jobin James]
"ഞാൻ റെഡി ആയിട്ട് പുറത്തേക് വരാം" എലേന റൂമിൽ കയറി കതകടച്ചു
കുറച്ചു സമയം ആയിട്ടും എലേനയെ കാണാതായതോടെ ആൻ പുറത്തു നിന്ന് വാതിലിൽ തട്ടി കൊണ്ട് വിളിച്ച പറഞ്ഞു
"എല്ലി ഡീ നീ വരുന്നുണ്ടേൽ വാ, ഞങ്ങൾ ഇറങ്ങാ"
"ധാ വരുന്നു.." പതിവിലും നന്നായി ഒരുങ്ങി പുറത്തോട്ട് ഇറങ്ങിയ എലിയെ കണ്ട ആൻ ഒന്ന് അവളെ ഒന്ന് ആക്കി
"എന്താണ് പതിവില്ലാത്ത മെയ്ക് അപ്പ് ഒക്കെ, നിന്റെ ബോയ്‌ഫ്രണ്ടസ് വല്ലോം വരാന്നു പറഞ്ഞിട്ടുണ്ടോ?"
"പറയുന്ന ആൾ മോശം അല്ലലോ"
"നമുക്ക് എന്തിനാ മോളെ മേക്കപ്പ്, നാച്ചുറൽ ബ്യൂട്ടി അല്ലെ"
"രാവിലെ തന്നെ തള്ളി മറക്കാനുള്ള പ്ലാൻ ആണല്ലോ"
"സോറി സോറി.. വാ വണ്ടി എടുക്ക്"
"ജെന്നി മോൾ സുന്ദരി ആയിട്ടുണ്ടല്ലോ" എലേന ജെന്നിയെ നോക്കി പറഞ്ഞു
പാൽ പല്ലു കാണിച്ചു ചിരിച്ച ജെന്നി അമ്മയോട് ചേർന്ന് തന്നെ നിന്നു.
ജെന്നിയെ പുറകിലെ ചൈൽഡ് സേഫ്റ്റി സീറ്റിൽ ഇരുത്തി ആൻ മുന്നിലെ സീറ്റിൽ ഇരുന്നു.
"നമ്മളെങ്ങോട്ടാ പോകുന്നെ" എലേന ചോദിച്ചു
"ഞാൻ വിളിച്ചു നോക്കട്ടെ, വെയിറ്റ്" ആൻ ഫോൺ എടുത്തു ജിതിനെ ഡയൽ ചെയ്തു
"ഹലോ ജിൻസ്, ഞങ്ങൾ ഇറങ്ങി, അര മണിക്കൂർ കൊണ്ട് ഹോട്ടൽ എത്തും"
"ഞാൻ ഹോട്ടലിൽ അല്ല പുറത്താണ്"
"എവിടെയാണെന്ന് പറഞ്ഞാൽ മതി ഞങ്ങൾ അങ്ങോട്ട് വരാം"
"വേണ്ടാ.. എങ്ങോട്ടാ പോകുന്നത് എന്ന് പറഞ്ഞാൽ മതി ഞാൻ അങ്ങോട്ട് എത്തിക്കോളാം"
"ലുലു മാളിൽ കാണാം.. ഒകെ ബൈ"
"ബൈ"
അവർ ലുലു മാള് ലക്ഷ്യമാക്കി നീങ്ങി.
മറൈൻ ഡ്രൈവിലെ മരച്ചുവട്ടിൽ ഇരുന്നു ദൂരെ കടലിൽ കണ്ട ഒരു കപ്പൽ ഫോട്ടോ എടുക്കാൻ ഫോക്കസ് ചെയ്ത് നിൽക്കുമ്പോഴായിരുന്നു ജിൻസിനു ഫോൺ വന്നത്.
കാമറ എല്ലാം എടുത്തു ബാഗിൽ ആക്കി അവൻ പുറത്തേക്ക് നടന്നു. ഊബർ ബുക്ക് ചെയ്തു. ട്രാഫിക് കാരണം അര മണിക്കൂർ എടുത്തു ലുലു മാള് എത്താൻ. എത്തിയ ഉടനെ അവൻ ആദ്യം എല്ലിയെ വിളിച്ചു, അവൾ ഫോൺ എടുത്തില്ല. ഉടനെ ആൻനെ വിളിച്ചു. ആൻ പറഞ്ഞു കൊടുത്ത പാർക്കിംഗ് സ്പേസിലേക്ക് അവൻ നടന്നു.
"ഹേയ് ജെന്നി മോൾ" ജെന്നിയെ കണ്ട ഉടനെ അവൻ അടുത്തേക്ക് നടന്നു അവന്റെ കയ്യിൽ ഉണ്ടായിരുന്ന ബാർബി ഡോൾ ജെന്നിയുടെ കയ്യിൽ കൊടുത്തു. വിടർന്ന കണ്ണുകളും നിറഞ്ഞ ചിരിയും ആയി ജെന്നി അത് വാങ്ങിച്ചു.
കാർ ഡോർ തുറന്ന് എലിയും പുറത്തേക്ക്
💬 Comments
View all comments