Chapter Title : മാളവിക 11 [Abhisha]
കാതോട് ചേർത്ത് കോൾ അറ്റൻഡ് ചെയ്തു:
"ഹലോ രാഹുൽ..."
മറുതലയ്ക്കൽ നിന്നും രാഹുലിന്റെ ക്ഷീണിതമായ എന്നാൽ പരിഭവമുള്ള ശബ്ദം കേട്ടു:
"ഹലോ മാളു... സോറി ഡാ, ഇന്നലെ രാത്രി നിന്റെ മെസ്സേജ് കണ്ടിട്ടും എനിക്ക് പെട്ടെന്ന് റിപ്ലൈ ചെയ്യാനോ നിന്നോട് സംസാരിക്കാനോ കഴിഞ്ഞില്ല.
ഓഫീസ് മീറ്റിംഗും വർക്ക് പ്രഷറും കാരണം ഞാൻ കംപ്ലീറ്റ് ബ്ലോക്ക്ഡ് ആയിരുന്നു. രാത്രി വൈകിയാണ് ലാപ്ടോപ്പ് അടച്ചു വെച്ചത് തന്നെ..."
മാളവിക അല്പം ആശ്വാസത്തോടെ, എന്നാൽ തന്റെ ഉള്ളിലെ ആ ടെൻഷൻ ഒതുക്കിവെച്ചുകൊണ്ട് പറഞ്ഞു:
"അതൊക്കെ സാരമില്ല രാഹുൽ... നീ തിരക്കിലാണെന്ന് എനിക്ക് മനസ്സിലായില്ലേ. പിന്നെന്താ, ഇന്നലെ ഓഫീസിൽ അത്രയധികം പണിയുണ്ടായിരുന്നോ?"
രാഹുൽ ദീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് മറുപടി പറഞ്ഞു:
"പിന്നെ പറയാതിരിക്കാനാ മാളു... പുതിയ പ്രോജക്റ്റിന്റെ ഡെഡ്ലൈൻ അടുത്തുവരുന്നു. അതിന്റെ ക്ലയന്റ് മീറ്റിംഗും ഡാറ്റാ അനാലിസിസും ഒക്കെയായിട്ട് തലകറങ്ങുന്ന അവസ്ഥയായിരുന്നു. ഇടയ്ക്ക് നിന്നെ ഒന്ന് വിളിക്കാൻ നോക്കിയതA, പക്ഷെ ബോസിന്റെ മുന്നിൽ പെട്ടുപോയി. ആകെ ഭ്രാന്തുപിടിച്ച ഒരു ദിവസമായിരുന്നു ഇന്നലെ..."
മാളവിക പമ്പിൽ നിന്നും പെട്രോൾ അടിച്ചു തീർന്ന് കാർ മുന്നോട്ട് എടുക്കുന്നതിനിടയിലും രാഹുലുമായി സംസാരിച്ചു കൊണ്ടിരുന്നു. അവൾ പറഞ്ഞു:
"ശരിയാണ്, നിന്റെ ആ തിരക്കുകൾ ഒക്കെ എനിക്ക് അറിയാമല്ലോ. എങ്കിലും എനിക്ക് ഇന്നലെ രാത്രി കുറച്ചു കാര്യങ്ങൾ പറയാനുണ്ടായിരുന്നു... അതുകൊണ്ടാണ് ഞാൻ നിന്നോട് മെസ്സേജ് ചെയ്തത്."
രാഹുൽ പെട്ടെന്ന് ഗൗരവത്തോടെ ചോദിച്ചു:
"ഹേയ്, എന്താ മാളു പ്രശ്നം? വല്ലതും പറ്റിയോ? നീ ശബ്ദമൊക്കെ വല്ലാതെ മാറിയിരിക്കുന്നുവല്ലോ, എന്തെങ്കിലും ടെൻഷൻ ഉണ്ടോ?"
മാളവിക "അതൊന്നുമില്ല രാഹുൽ... വെറുതെ ഒരു ക്ഷീണം, അത്രയേയുള്ളൂ.
💬 Comments
View all comments