Chapter Title : മാളവിക 11 [Abhisha]
ഞാൻ ഇപ്പോൾ സ്കൂൾലേക്ക് ഇറങ്ങിയതേയുള്ളൂ, കാറിലാണ് പോകുന്നത്. നമ്മൾ ബാക്കി പിന്നീട് സംസാരിക്കാം കേട്ടോ..."
രാഹുൽ സ്നേഹത്തോടെ പറഞ്ഞു:
"ശരി മാളു, ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ നോക്കണ്ട, ശ്രദ്ധിച്ചു പോകൂ. ഞാൻ ഫ്രീയാകുമ്പോൾ ഉച്ചയോടെ നിന്നെ തിരിച്ച് വിളിക്കാം, കേട്ടോ?"
"ആ ശരി രാഹുൽ, ബൈ..." എന്ന് പറഞ്ഞ് മാളവിക ആ കോൺട്രാക്ട് കട്ട് ചെയ്തു.
ഫോൺ കട്ട് ചെയ്ത് സീറ്റിലേക്ക് വെച്ചുകൊണ്ട് അവൾ കാർ റോഡിലൂടെ മുന്നോട്ട് ഓടിച്ചുവിട്ടു.കാറോടിച്ച് സ്കൂൾ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ച മാളവിക, പതിവുപോലെ കാർ പാർക്കിംഗ് ഏരിയയിൽ ഒതുക്കി നിർത്തി.
എൻജിൻ ഓഫ് ചെയ്ത് താക്കോൽ ഊരിയെടുത്ത ശേഷം അവൾ കുറച്ചുനേരം സ്റ്റിയറിംഗിൽ കൈകൾ വെച്ച് കണ്ണ് അടച്ചുയിരുന്നു. ഇന്നലെ രാത്രിയിലെയും ഇന്നെത്തെ പ്രഭാതത്തിലെയും സംഭവങ്ങൾ ഇപ്പോഴും അവളുടെ മനസിനെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു.
എങ്കിലും മുഖത്ത് ഒരു സാധാരണ ഭാവം വരുത്തി അവൾ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി.
ക്രീം സാരിയും വെള്ള കളർ ബ്ലൗസും അണിഞ്ഞ്, തോളിൽ ഹാൻഡ്ബാഗും മാറ്റിപ്പിടിച്ച് അവൾ വരാന്തയിലേക്ക് നടന്നു. അവിടെ സ്കൂളിലെ വരാന്ത അടിച്ചുവാരി വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു പ്യൂൺ ജോസഫ് ചേട്ടൻ.
മാളവികയെ കണ്ടതും ജോസഫ് ചേട്ടൻ കയ്യിലെ ചൂൽ മാറ്റിപ്പിടിച്ച് മുഖത്തൊരു ചിരിയോടെ അവളെ നോക്കി:അല്ല, മാളവിക ടീച്ചർ രാവിലെ തന്നെ കാറിലൊക്കെയാണല്ലോ വരവ്! എന്താ വിശേഷം?"
മാളവിക ജോസഫ് ചേട്ടന്റെ അരികിലേക്ക് ചെന്നു:
"അതെയല്ലാ ജോസഫ് ചേട്ടാ... വീട്ടിൽ നിന്ന് ഇന്നു കാർ തന്ന് വിട്ടു, അതുകൊണ്ടാ. പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
ജോസഫ് ചേട്ടൻ തന്റെ തല ചൊറിഞ്ഞുകൊണ്ട് പറഞ്ഞു:
" അങ്ങനെ
💬 Comments
View all comments