Chapter Title : മാളവിക 11 [Abhisha]
പോകുന്നു ടീച്ചറെ, ഇവിടത്തെ poen ആണെങ്കിലും ഇവിടത്തെ എല്ലാം പണിയും ചെയ്യണം "ജോസഫ് ചേട്ടനും മാളവികയും ആ ഓഡിറ്റ് ജോലികളുടെയും സ്കൂളിലെ മറ്റ് രാവിലത്തെ വിശേഷങ്ങളുടെയും കാര്യങ്ങൾ സംസാരിച്ച് കുറച്ചുനേരം അവിടെ നിന്നു.
അതിനിടയിലാണ് അങ്ങോട്ടേക്ക് വിനോദ് സാർ വന്നത്. വിനോദ് സാർ നേരെ അവരുടെ അരികിലേക്ക് നടന്നു വന്നു. മാളവികയുമായി സംസാരിച്ചുനിന്ന ജോസഫ് ചേട്ടനെ കണ്ടതും വിനോദ് സാറിന്റെ മുഖത്ത് ചെറിയൊരു അതൃപ്തി വന്നു.
സാർ നേരെ ജോസഫ് ചേട്ടനോട് ഗൗരവത്തിൽ പറഞ്ഞു:
"ജോസഫ് ചേട്ടേ... പ്രധാന അധ്യാപകൻ ഇപ്പോൾ സ്റ്റാഫ് റൂമിൽ ഒപ്പമിടാൻ കുറച്ച് ഫയലുകൾ വെച്ചിട്ടുണ്ട്. ചേട്ടൻ പെട്ടെന്ന് ഒന്ന് അങ്ങോട്ട് ചെന്നേ, ഓഫീസിൽ ആരെയും കാണുന്നില്ല."വിനോദ് സാർ പറഞ്ഞത് കേട്ട് ജോസഫ് ചേട്ടൻ ചൂലും എടുത്ത് വേഗത്തിൽ പറഞ്ഞു:
"ശരി സാർ, ഞാൻ എന്നാൽ അങ്ങോട്ട് നോക്കാം..." എന്ന് പറഞ്ഞ് ജോസഫ് ചേട്ടൻ അവിടെ നിന്നും നടന്നുനീങ്ങി.
ജോസഫ് ചേട്ടൻ പോയതോടുകൂടി ആ വരാന്തഭാഗം ഏറക്കുറെ വിജനമായി മാറി. മാളവികയുടെ അരികിലേക്ക് അല്പംകൂടി അടുത്തുവന്ന വിനോദ് സാർ താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു:
"മാളവിക... ഇന്നലെ ഞാൻ അയച്ച മെസ്സേജുകൾക്കൊന്നും നീ റിപ്ലൈ തന്നില്ലല്ലോ? ഞാൻ എത്ര തവണ വിളിച്ചു, എന്താ ഫോൺ എടുക്കാതിരുന്നത്? നിനക്ക് വല്ല പ്രശ്നവുമുണ്ടോ?"
മാളവികയുടെ മൂഡ് ആകെ ഓഫ് ആയിരുന്നു.അവൾ തളർന്ന മുഖത്തോടെ പറഞ്ഞു:
"അതൊന്നുമില്ല വിനോദ് സാർ... എനിക്ക് ഇന്നലെ ആകെ തലവേദനയും ക്ഷീണവുമായിരുന്നു, അതുകൊണ്ടാ ഞാൻ ഫോൺ ഒന്നും നോക്കാതിരുന്നത്. വേറെയൊന്നും കൊണ്ടല്ല..."
വിനോദ് സാർ അവളെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു:
"ശരി, അകത്തേക്ക്
💬 Comments
View all comments