0%

Chapter Title : മാളവിക 11 [Abhisha]

Author : Abhisha Read All Parts 103.3K

വാ... ഇവിടെ നിന്നു സംസാരിക്കാൻ പറ്റിയ സാഹചര്യമല്ല. നമുക്ക് സ്റ്റാഫ് റൂമിലേക്ക് പോകാം."

സ്റ്റാഫ് റൂമിലേക്ക് കയറിവന്ന മാളവിക തന്റെ മേശയുടെ അടുത്ത് ഉണ്ടായിരുന്ന കസേരയിലേക്ക് തളർന്ന് വന്നിരുന്നു. അവൾകയ്യിലുണ്ടായിരുന്ന ഹാൻഡ്ബാഗ് മേശപ്പുറത്ത് വെച്ച് തല താഴ്ത്തിയിരുന്നു.

അപ്പോഴേക്കും വിനോദ് സാറും തൊട്ടടുത്തുള്ള തന്റെ കസേരയിലേക്ക് വന്നിരുന്നു. മാളവികയുടെ ആ വാടിയ മുഖവും വല്ലാത്തൊരു അസ്വസ്ഥതയും കണ്ടതും വിനോദ് സാർ കസേര അല്പം കൂടി അവളുടെ അടുത്തേക്ക് നീട്ടിവെച്ചു.

സാർ കുറച്ചു ഗൗരവത്തോടും എന്നാൽ സ്നേഹത്തോടും കൂടിയുള്ള സ്വരത്തിൽ ചോദിച്ചു:

"മാളവിക... എന്താ മോളെ മുഖത്ത് ഒരു ഷീണം? ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട്, നീ ആകെ അസ്വസ്ഥയാണ്. വല്ല പ്രശ്നവുമുണ്ടോ? വീട്ടിൽ വല്ലവരും വല്ലതും പറഞ്ഞോ?

അല്ലെങ്കിൽ വേറെ എന്തെങ്കിലും ടെൻഷൻ ഉണ്ടോ? എന്നോട് തുറന്നുപറയാൻ മടിക്കണ്ടല്ലോ."മാളവിക തല ഉയർത്തി വിനോദ് സാറിന്റെ മുഖത്തേക്ക് നോക്കി.അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചുകൊണ്ട് പറഞ്ഞു:

"അതൊന്നുമില്ല വിനോദ് സാർ... വേറെ വലിയ പ്രശ്നങ്ങളൊന്നുമില്ല. ഇന്നലെ അമ്മായിയുടെ വീട്ടിൽ ആയിരുന്നു അത്കൊണ്ട് ഉറക്കം ഒരു സുഖം ഉണ്ടായില്ല."

വിനോദ് സാർ മാളവികയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് കുറച്ചു താഴർന്ന സ്വരത്തിൽ പറഞ്ഞു:

"അതൊക്കെ ശരിയാണ് മാളവിക... തിരക്കുകളൊക്കെ ഉണ്ടെങ്കിലും മനസ്സിൽ എന്തെങ്കിലും ഒരു വിഷമം ഉള്ളപ്പോൾ, അത് പങ്കുവെക്കാൻ നിനക്ക് ഇപ്പൊ ഞാൻ ഇല്ലേ ".

സ്റ്റാഫ് റൂമിൽ വിനോദ് സാറുമായുള്ള ആ സംഭാഷണത്തിന് ശേഷം മാളവിക തന്റെ മേശപ്പുറത്തെ ഫയലുകളും പേപ്പറുകളും ഒതുക്കിവെച്ച് കുറച്ചുനേരം വെറുതെ ഇരുന്നു.

ആ സമയത്ത് അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല. അവൾ തന്റെ

💬 Comments

View all comments