0%

Chapter Title : മാളവിക 7 [Abhisha]

Author : Abhisha Read All Parts 7.9K

വന്നപ്പോഴേക്കും മാളവിക ചായയുമായി ഡൈനിംഗ് ടേബിളിൽ ഇരുന്നു. അമ്മ ഓരോ സിപ്പ് കുടിക്കുമ്പോഴും മാളവിക മുകളിലെ മുറിയിലേക്ക് ചെവി കൂർപ്പിച്ചു. അവിടെ ഒരു ശബ്ദം കേട്ടാൽ എല്ലാം തീരും.

​അമ്മ: "ഈ നൈറ്റിയിൽ നിന്നെ കാണാൻ നല്ല ഐശ്വര്യമുണ്ട് മാളൂ. പക്ഷേ നീ എന്താ ഇങ്ങനെ വല്ലാതെ കിതയ്ക്കുന്നത്? ചായ കുടിക്കുമ്പോഴും നിന്റെ കൈകൾ വിറയ്ക്കുന്നല്ലോ."

​മാളവിക: "അത്... ചൂട് ചായ ആയതുകൊണ്ടാവും അമ്മേ.​അമ്മ ചായ കുടിച്ചു തീർത്തതും മാളവിക കപ്പുകൾ വേഗം വാങ്ങി സിങ്കിലേക്ക് ഇട്ടു.

​മാളവിക: "അമ്മ ഒന്ന് ഇരിക്കൂ, ഞാൻ ഇപ്പോ വരാം. എനിക്ക് ആ സാരി ഒന്ന് അലക്കാൻ ഇടണം."

​അമ്മയെ സംശയത്തിന് ഇട നൽകാതെ അവിടെ ഇരുത്തിയിട്ട് അവൾ മുകളിലേക്ക് ഓടി..

മാളവികയുടെ ഹൃദയം ഒരു ചെണ്ട കൊട്ടുന്നതുപോലെ ആഞ്ഞടിക്കുകയായിരുന്നു. പടികൾ ഓരോന്നായി ഓടിക്കയറി അവൾ മുറിയിലെത്തി വാതിൽ അകത്തുനിന്നും കുറ്റിയിട്ടു. ഭയം കൊണ്ട് അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

അവൾ കട്ടിലിനടുത്തേക്ക് ചെന്ന് ഉറങ്ങിക്കിടക്കുന്ന അവനെ ആഞ്ഞു കുലുക്കി. "എടാ... എഴുന്നേൽക്ക്! നശിപ്പിക്കാനായിട്ട്... അമ്മ താഴെയുണ്ട്!" അവൾ പതറിയ സ്വരത്തിൽ മന്ത്രിച്ചു. അവൻ കണ്ണ് തിരുമ്മി എഴുന്നേറ്റപ്പോൾ അവൾ വേഗം അലമാര തുറന്ന് ഒരു പഴയ സാരി കവർ കൈക്കലാക്കി. നിലത്തു ചിതറിക്കിടന്ന അവന്റെ ഷർട്ടും പാൻ്റും വാരിയെടുത്ത് ആ കവറിലേക്ക് തിരുകി.

​"ഇതാ... ഇത് പിടിക്ക്. പെട്ടെന്ന് ഇവിടുന്ന് ഇറങ്ങാൻ നോക്ക്!" അവൾ ദേഷ്യത്തോടെയും എന്നാൽ അമ്മ കേൾക്കുമെന്ന പേടിയിൽ ശബ്ദം താഴ്ത്തിയും പറഞ്ഞു. അവൾ അവനെ നോക്കി പല്ല് കടിച്ചു. "നീ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്?

💬 Comments

View all comments