Chapter Title : മാളു പെണ്ണ് 2 [A J]
എന്ന് എനിക്ക് ഉറപ്പായിരുന്നു (കാരണം നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ?) ഞാൻ അവളെ മൈൻഡ് ചെയ്യാതെ തന്നെ കുത്തി ഇട്ടിരുന്ന ഫോണും എടുത്ത ടേറസ്സിലേക്ക് വിട്ടു...
അവിടെ ചെന്ന് കുറച്ച് നേരം ഫോണും നോക്കി ഇരുന്നു... ഒടുവിൽ അത് ബോറായപ്പോൾ ഫോൺ പാട്ട് വെച്ചിട്ട് തറയിൽ നക്ഷത്രങ്ങളേ നോക്കി മലർന്ന് കിടന്ന് .... അങ്ങനെ കിടന്നപ്പോൾ ആണ് ശ്രേയയുടെ മുഖം മനസ്സിൽ തെളിഞ്ഞ വന്നത്... അവളെ പറ്റി ആലോചിച്ചപ്പോൾ തന്നെ കണ്ണിൽ നിന്ന് ഞാൻ അറിയാതെ കണ്ണുനീർ വന്നു ... എത്ര മറക്കാൻ ശ്രമിച്ചാലും പറ്റാത്ത മുഖം ആണ് അവളുടത് എന്ന് അറിഞ്ഞിട്ടും ഞാൻ മറക്കാൻ ആഗ്രഹിക്കുന ഒരു മുഖം ആണ് അവളുടേത് ... ഇങ്ങനെ ഒരോന്ന് ആലോചിച്ച് ഞാൻ അവിടെ കിടന്നു..
-------------------------------------------------------------
ഞാൻ പ്ലസ്സ് ടുവിന് പഠിക്കുന്ന കാലം...
എല്ലാവരെയും പോലെ കൂട്ടുകാരുമായി കറങ്ങലും മറ്റും ആയി നടക്കുന്ന സമയം ... അങ്ങനെ ഒരു ദിവസം ഉച്ചക്കത്തെ ക്ലാസ്സ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകാം എന്ന് തീരുമാനിച്ച് ... ഞങ്ങൾ 5 പേരായിരുന്നു ഉണ്ടായിരുന്നത്.. അജിത്ത്, സച്ചിൻ, ലക്ഷമി, ദിയ പിന്നെ ഞാനും ... ഇതിൽ അജിത്തും ദിയയും ; സച്ചിനും ലക്ഷമിയും തമ്മിൽ പ്രേമത്തിൽ ആയിരുന്നു.... കൂട്ടത്തിൽ ഞാൻ മാത്രമേ സിഗിൾ ആയി ഉണ്ടായിരുന്നുള്ളു... ഞങ്ങൾ 5 പേരും ഫ്രണ്ട്സ് ആയി കഴിഞ്ഞിട്ടിയിരുന്നു ഇവർ പ്രണയത്തിൽ ആവുന്നത് അതുകൊണ്ട് തന്നെ ഫ്രണ്ട്ഷിപ്പ് മുറിച്ചിട്ടുള്ള ഒന്നും വേണ്ട എന്ന് അവർ തീരുമാനിച്ചിരുന്നു... ഞങ്ങൾ 5 പേരും കുടി ക്ലാസ്സിലും സ്കൂളിലും കാട്ടി കൂട്ടാത്ത അലമ്പ് ഒന്നും ഇല്ലായിരുന്നു
💬 Comments
View all comments