0%

Chapter Title : ?മാമന്റെ മോൾ [Abhi Amisha]

ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അവൾ എന്നെ ഇഷ്ടപെടും എന്ന്... ഒരു പെൺകുട്ടിക്ക് ഇഷ്ടപ്പെടാൻ മാത്രം ഉള്ള സൗന്ദര്യമോ സ്വഭാവ സവിശേഷതയോ എനിക്ക് ഉണ്ടായിരുന്നില്ല................................ പിന്നീട് ഞങ്ങളുടെ നാളുകൾ ആയിരുന്നു.. ക്ലാസ്സിൽ എല്ലാവരും അറിഞ്ഞിരുന്നു ഞങ്ങളുടെ കാര്യം അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ആരെയും ഒളിക്കേണ്ടി വന്നില്ല....
അടിച്ചുപൊളിയും പഠിത്തവും പ്രേമവും എല്ലാം ഒന്നിച്ചു ഒരു പ്രേശ്നവും ഇല്ലാതെ ഞങ്ങൾ മുന്നോട്ട് കൊണ്ട് പോയിരുന്നു.......ഇതിനിടക്ക് ആണ് ആരതി ചേച്ചിക്ക് കല്യാണം ആലോചിക്കാൻ തുടങ്ങിയത്. കണ്ണൻ ചേട്ടനും പെണ്ണ് അന്വേഷണം നടക്കുകയാണ്.... അപ്പോൾ ആണ് എന്റെ തലയിൽ ആ ബുദ്ധി ഉദിച്ചത്.. ഡീ അഞ്ചു.. എന്താടാ.. നമുക്ക് നിന്റെ ചേച്ചിയെയും എന്റെ ചേട്ടനെയും തമ്മിൽ കെട്ടിച്ചാലോ അതാവുമ്പോ നമുക്ക് എളുപ്പം ആവില്ലേ... എടാ അത് നല്ല ഐഡിയ ആണല്ലോ. പക്ഷേ നമ്മൾ വിചാരിച്ചാൽ എങ്ങനെ നടക്കും.. അതൊക്കെ നടക്കും ഞാൻ കണ്ണൻ ചേട്ടനെ പറ്റിയുള്ള ഡീറ്റെയിൽസ് നിനക്ക് തരാം നീ അത് നിന്റെ ചേച്ചിയെയും അമ്മയെയും ഒക്കെ കാണിക്ക്... ഇടക്ക് പൊക്കി പറ.. ഓക്കേ ഡാ നമുക്ക് നോക്കാലെ.. ആഹ് പിന്നീട് ഞങ്ങൾ ആഞ്ഞു ശ്രമിച്ചു അതിന്റെ ഫലമായി അവരുടെ കല്യാണം ആയി.. കല്യാണ ദിവസം ഞങ്ങൾ വളരെ സന്തോഷത്തിൽ ആയിരുന്നു.. കാരണം മറ്റൊന്നും അല്ല ഞങ്ങൾക്ക് പഠിത്തം കഴിഞ്ഞാലും ആർക്കും സംശയം ഇല്ലാതെ പരസ്പരം കാണാൻ ഉള്ള ഏറ്റവും നല്ല വഴി ഇതാണ്..... എല്ലാം ആലോചിച്ചു ഞങ്ങൾ അതിരറ്റു സന്തോഷിച്ചു. പക്ഷേ ഞങ്ങളുടെ പരിശ്രമം ഞങ്ങളുടെ തന്നെ കുഴി തോണ്ടൽ ആണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല..................................... ആദ്യമൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.

💬 Comments

View all comments