Chapter Title : ?മാമന്റെ മോൾ [Abhi Amisha]
വിളിച്ചു പറഞ്ഞത് തന്നെ.. ഞാൻ എവിടെ ആണെന്നോ എങ്ങനെ ആണെന്നോ ആരും അറിയരുത് എന്നും ഞാൻ അവരോട് ചട്ടം കെട്ടി........ സോഷ്യൽ മീഡിയ ഉപയോഗം കുറച്ചു... ഇതിനിടക്ക് കീർത്തിയുമായി മാത്രം കോൺടാക്ട് ഉണ്ടായിരുന്നു. അവൾ അത് ആരോടും പറയില്ല എന്നാ ഉറപ്പു എനിക്ക് ഉണ്ടായിരുന്നത് കൊണ്ടാണ്.....
മൂന്നു വർഷം ഗൾഫിൽ കിടന്നു കഷ്ടപ്പെട്ടു. ആവശ്യത്തിന് പൈസ ആയി.അച്ഛനും അമ്മയും നാട്ടിലേക്കു വരാൻ പറഞ്ഞ് വഴക് ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ ഞാൻ നാട്ടിലേക്ക് വന്നു.. നാട്ടിൽ വീട് പണി നടക്കുകയായിരുന്നു. അത് കഴിഞ്ഞ് പുതിയ വീട്ടിലേക്ക് താമസിക്കാൻ ആയുള്ള പ്ലാനിൽ ആണ് വന്നത്. നാട്ടിൽ വന്നു ഒരു കാർ വാങ്ങി. നല്ല രീതിക്ക് പുതിയ വീടിന്റെ പാലുകാച്ചു നടത്തി.. ഗ്രാൻഡ് ആയാണ് നടത്തിയത്... എല്ലാവരെയും വിളിച്ചു. ആരോടും ഒരു പരിഭവവും ഞാൻ കാണിച്ചില്ല. പക്ഷേ ഉള്ളിന്റെ ഉള്ളിൽ എല്ലാവരോടും എന്തോ ഉണ്ടായിരുന്നു. അത് ദേഷ്യം ആണോ എന്നൊന്നും അറിയില്ല.......
എല്ലാവരും ഉണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ. അവളും ഉണ്ടായിരുന്നു അഞ്ചു... അവൾക് എന്നെ ഫേസ് ചെയ്യാൻ എന്തോ മടി ഉണ്ടായിരുന്നത് പോലെ എനിക്ക് തോന്നി.....
ഇതിനിടയിൽ ഒരു തമാശ എന്തെന്നാൽ എന്നേക്കാൾ സാമ്പത്തികം ഉണ്ടായിരുന്നു അവളുടെ കെട്ടിയോന്. പക്ഷേ അയാളുടെ ബിസിനസ് ഒക്കെ പൊട്ടി ഇപ്പൊ കുറച്ച് കഷ്ടപ്പാടിലാണ്.. ഞാൻ ആണെങ്കിൽ ഇപ്പൊ അത്യാവശ്യം നല്ല രീതിയിലുമായി.. അതാണ് കാര്യം..............
അതറിഞ്ഞപ്പോൾ എനിക്കും ചെറിയ വിഷമം തോന്നി. എന്നെ കളഞ്ഞിട്ട് പോയതാണെങ്കിലും അവളെ വെറുക്കാൻ എനിക്ക് ആകുമായിരുന്നില്ല..............
അന്ന് മുഴുവൻ സമയവും കീർത്തി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു...
പരിപാടി ഒക്കെ കഴിഞ്ഞ് വൈകിട്ട് എല്ലാവരും കൂടി ഇരിക്കുമ്പോഴാണ് എന്റെ സന്തോഷം എല്ലാം തകർക്കാൻ ഉള്ള ആ കാര്യം അച്ഛൻ പറയുന്നത്.........
തുടരും........
വീണ്ടും ഒരു കഥയുമായി ഞാൻ വന്നിരിക്കുകയാണ്. അഭിയുടെ സ്വന്തം അച്ചു അടുത്ത ഭാഗം എഴുതാൻ ഒരു മൂഡ് കിട്ടിയില്ല അപ്പോൾ വെറുതെ എഴുതിയതാണ് ഈ കഥ.. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ വിലയേറിയ അഭിപ്രായം അറിയിക്കുക...
__അഭി__
💬 Comments
View all comments