Chapter Title : Maanasam part 2
പണയം വയ്ക്കാൻ നോക്കി ഉണ്ടായിരുന്നത് പണയത്തില
അമല :ആദ്യം പറയേണ്ടേ ബാബു ഏട്ടാ സോറി എത്ര ക്യാഷ് ചിലവാകും
ബാബു എല്ലാം കൂടി ഒരു രണ്ടു ലക്ഷം
അമല :നില്ക്കു ബാബു ഏട്ടാ ബാബു ഏട്ടാ ഇപ്പോഴു ഇവിടെ sale കുറവാണു
ഞാൻ ഒരു ചെക്ക് തരാം 2ലക്ഷം രൂപയുടെ ഇത് വച്ചോളു നൂറു രൂപയുണ്ട് കുട്ടികൾക്ക് ചോക്ലേറ്റ് വാങ്ങി കൊടുക്ക്
ബാബു : അയ്യോ കുഞ്ഞേ വേണ്ട മുതലാളി അറിഞ്ഞാൽ
അമല :ആരോടും പറയേണ്ട ഞാൻ അല്ലെ തരുന്നത് വാങ്ങിക്കോളൂ നാളത്തെ അക്കൗണ്ട് ക്ലോസ് ചെയ്തു statement ഫയൽ കൊണ്ടുവന്നാൽ മതി
ബാബു :ശെരി കുഞ്ഞേ ദൈവം അനുഗ്രഹിക്കും
രംഗം 3
ഇരുന്നു ബോർ അടിച്ചത് കൊണ്ടാണോ
ട്രീസാമക്ക് ഒരു അറിവ് കിട്ടി തൊട്ട് അടുത്തുള്ള തീയേറ്ററിൽ അതായതു ദീപ്തിയിൽ വേൽമുരുഗൻ ഓടുന്നുണ്ട് എന്ന് തന്നെയല്ല ഇന്നലെ അപ്പുറത്തെ ബാങ്ക് മാനേജരും ഭാര്യയെയും പോകുന്നത് കണ്ടായിരുന്നു. ട്രീസ ഫോൺ എടുത്തു അമലയ്ക്ക് വിളിച്ചു
ട്രീസ്സ ഏതെങ്കിലും കാര്യം പറഞ്ഞാൽ അമലയ്ക്ക് അനുസരിക്കാതെ നിർവാഹം ഇല്ല
അമല :ഹലോ മമ്മി എന്താ
ട്രീസ്സ : മോളെ ദീപ്തിയിൽ വേൽമുരുഗൻ സിനിമയുണ്ടടി
വൈകിട്ട് പോയി കാണാം നീ 5മണി ആകുമ്പോൾ വരുമോ
അമല : മമ്മി ഭയങ്കര തിരക്ക ഞായർ ആഴ്ച പോയാപ്പോരേ
ട്രീസ്സ : പറ്റില്ല ഇന്ന് പോകേണം ഞാൻ അലീനയെ വിളിച്ചു അവൾ വരാൻ തയ്യാറാ അച്ചായനും വരുന്നുണ്ട്
അമല :ഞാൻ വന്നേക്കാം ശെരി
വീടിന്റെ മുറ്റം അമല ഒരു ഓട്ടോയിൽ വന്നു ഇറങ്ങുന്നു കാളിങ് ബെൽ അടിക്കുന്നു
ട്രീസ്സ വാതിൽ തുറക്കുന്നു
അമല :മമ്മി റെഡി ആയോ
ട്രീസ്സ :അ റെഡി ആയി മുടി ഒന്ന് ചീപ്പിയാൽ മതി നീ വേണേ മുഖം ഒന്ന് കഴുകിക്കോ വന്നിട്ട് കുളിക്കാം
അമല :അലീന എവിടെ പറഞ്ഞു തീർന്നില്ലാലോ ദാ വന്നു പപ്പയും ചേച്ചിയും വണ്ടി എവിടെ പപ്പാ
ചാണ്ടി : നമ്മുടെ പമ്പിൽ കിടക്കുന്നു അന്നേരം അല്ലെ ഇവള് വിളിച്ചു കാര്യം പറഞ്ഞെ അപ്പോഴേക്കും ഇവൾ എത്തി
💬 Comments
View all comments