0%

Chapter Title : മാന്റീസ് [Danmee]

Author : danmee Read All Parts 788

തെളിവുകൾ കോടതിയിൽ വരുമ്പോൾ ആയിരിക്കും കുറ്റം ആരോപിക്കപ്പെട്ടവർ അറിയുന്നത് "

" അപ്പൊ  നീയും  ഞാൻ  പറഞ്ഞ പോയിന്റ് അംഗീകരിക്കുന്നു "

" പോടാ പോടാ  .... നിന്റടുത്ത് സംസാരിച്ചോണ്ടിരുന്നാൽ എനിക്ക് ഭ്രാന്ത്‌ പിടിക്കും..... ഞാൻ പോണ് "

" ആ  ചേച്ചി  പിന്നെ.... ആ  വളവിൽ നിൽക്കുന്ന വലിയ  വിട്  ആരുടേതാ "

" ഏത് ആ  നില  ഗേറ്റ് ഉള്ള  വീടാണോ "

" അതെ "

" അത്  എം എൽ എ കുരുവിള സാറിന്റെ വീടാ..... ആള് കുറച്ച്  നാൾ മുൻപ് മരിച്ചു പോയി... ടീവിയിൽ ഒക്കെ  വന്നതാണല്ലോ.......  ഇപ്പോൾ  ആളുടെ മോള് മാത്രമാണ്  അവിടെ  താമസിക്കുന്നത്........ എടാ  എടാ.......  നിന്റെ വിളച്ചിലും  കൊണ്ട്  ആ  കൊച്ചിന്റെ അടുത്ത് എങ്ങാനും  പോയാൽ  ...... അച്ഛൻ മരിച്ചെങ്കിലും  അവർക്ക്  നല്ല പിടിപാട് ഉള്ളതാ "

" പോ  ചേച്ചി  ഞാൻ  ഒന്ന്  അറിയാൻ വേണ്ടി  ചോദിച്ചതാ "

" ഉവ്വ ഉവ്വ  പോയി  കഴിച്ചിട്ട് കിടക്കാൻ  നോക്ക് "

ചേച്ചി അവിടെനിന്നും  പോയപ്പോൾ കുറച്ച് നേരം ഞാൻ ചാനൽ മാറ്റി കളിച്ചിട്ട് ഫുഡ്‌ കഴിച്ചു ഞാനും  കിടന്നു.

" മാമാ മാമാ  എണിക്ക്  ഏണിക്ക് "

ദിവ്യ മോള്  എന്റെ വയറ്റിൽ  കയറിയിരുന്നു വിളിക്കുക ആണ്‌. നേരം  വെളിത്തിരുന്നു.

" നീ ഇത്ര നേരത്തെ ഏണിക്കുമോ "

" നേരത്തയോ  സമയം എത്ര ആയന്ന  വിചാരം "

" എത്ര ആയി "

"അത് ....... വലിയ സുജി  രണ്ടിലും  ചെറിയ സുജി  ഒമ്പതിലും"

" അയ്യേ  നിനക്ക് ഇത്‌ വരെ  സമയം നോക്കാൻ  അറിയില്ലേ "

" ഞാൻ ഇപ്പോൾ  പറഞ്ഞല്ലോ...... സമയം അറിഞ്ഞിട്ട് എന്തിനാ  മാമൻ  ഒന്ന്  എണീക്ക് "

അവൾ എന്നെ ഉന്തി തള്ളി  എഴുന്നേൽപ്പിച്ചു. ഞാൻ എഴുന്നേറ്റ് പല്ല് ഒക്കെ തേച്ച്  പുറത്തേക്ക് ഇറങ്ങി.

" മാമാ  കണ്ട  .... ഇത്‌  ഞങ്ങടെ  കയല "

ഞാൻ ദിവ്യയെയും കൊണ്ട്  കയലോരത്തുകുടെ നടന്നു.

അപ്പോൾ ദുരെ നിന്നും  പിയാനോ

💬 Comments

View all comments