Chapter Title : മാന്റീസ് [Danmee]
വായിക്കുന്ന ശബ്ദം കെട്ടു. ബിതോവാനോ മറ്റോ ആണ്. ഞാൻ അത് ആസ്വദിച്ചു കൊണ്ട് മുന്നോട്ട് നടന്നു.
" മോളെ ഇത് ആരാ വായിക്കുന്നത് "
" ഏത് "
" നീ ഈ ശബ്ദം കേൾക്കുന്നില്ലേ "
" പിയാനോ വായിക്കുന്ന ശബ്ദം ആണോ.... അത് ടെസ്സ ചേച്ചിയ "
"ഏത് ടെസ്സ ചേച്ചി "
" ദോണ്ടേ ആ വീട്ടിലെ ടെസ്സചേച്ചി "
ഞാൻ ഇന്നലെ കണ്ട സുന്ദരി കയറി പോയ വീട് ചുണ്ടി അവൾ ദിവ്യ മോൾ അത് പറഞ്ഞപ്പോൾ. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. അവളെ പരിചയപ്പെടാൻ ഒരു കാരണം ആയല്ലോ.
" മോൾക്ക് ആ ചേച്ചിയെ എങ്ങനാ പരിജയം "
"പരിജയം ഒന്നും ഇല്ല.... എന്നെ കാണുമ്പോൾ ചിരിക്കും..... പിന്നെ ചേച്ചി പിയാനോ വായിക്കുന്നത് നല്ല രസം അല്ലെ "
" മോൾക്ക് പിയാണോ വായിക്കാൻ പഠിക്കണോ "
" ആ.... പഠിക്കണം "
"എന്ന വാ "
ഞാൻ അവളെ എടുത്ത് തോളത്തു വെച്ചുകൊണ്ട് ടെസ്സയുടെ വീടിന്റെ മുന്നിൽ കൂടി നടന്നു. അപ്പോഴും പിയാനോയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അവൾ ഒന്ന് പുറത്തോട്ട് വന്നിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ആദ്യം തന്നെ അവളുടെ വീട്ടിലോട്ട് ഇടിച്ചു കയറണ്ട എന്ന് ഞാൻ തീരുമാനിച്ചു. പക്ഷെ അവളുടെ പിയാനോ വായന തുടർന്ന് കൊണ്ടിരുന്നു. കുറെ കഴിഞ്ഞ് അവൾ ഒരു കപ്പ് ചായയും മായി പുറത്തേക്ക് വന്നു. അപ്പോൾ ഞാൻ ദിവ്യയുടെ ചെവിയിൽ പറഞ്ഞു.
"മോളെ ചേച്ചി വെളിയിൽ വന്നു.... നീ ചേച്ചിയെ വിളിച്ചേ "
അവൾ എന്നെ ഒന്ന് നോക്കിയിട്ട് ഉറക്കെ വിളിച്ചു.
"ടെസ്സചേച്ചി "
അപ്പോൾ ടെസ്സ ഞങ്ങളെ നോക്കി കൈ വീശി. ഇത് തന്നെ അവസരം എന്ന് വിചാരിച്ചു ഞാൻ അവളുടെ വീടിന്റെ ഗേറ്റ്ന് അടുത്തേക്ക് നടന്നു.
" പിയാനോ വായിച്ചത് താൻ ആണോ "
" അതെ "
" നന്നായിരുന്നു.... എന്താ പേര് "
"ടെസ്സ യെന്ന് ഞാൻ പറഞ്ഞത് അല്ലെ "
ദിവ്യ ഇടക്ക് കേറി പറഞ്ഞപ്പോൾ ഞാൻ
💬 Comments
View all comments