Chapter Title : മാന്റീസ് [Danmee]
ഒന്ന് ചമ്മി.
" തന്റെ ഗുരു ആരാ ........നന്നയി വായിക്കുന്നു "
" ഗുരു ഒന്നും ഇല്ല ... അമ്മയുടെ പിയാനൊയ .... അമ്മ വായിക്കുന്നത് കുഞ്ഞിലേ കണ്ടിട്ടുണ്ട് "
" മ്മ്മ് ഓരോ അറിവും ചെറുതല്ല...... പക്ഷെ അത് പകർന്ന് നൽകിയാൽ അല്ലെ കുറച്ച് കൂടി മറ്റ് കൂടു "
" എന്താ "
" ഒന്നും ഇല്ല ..... ഇവൾ പറയുകയാ ഇവൾക്ക് ഇപ്പോൾ പിയാനോ വായിക്കാൻ പഠിക്കണം എന്ന്.....താൻ ഇവളെ ഒന്ന് പഠിപ്പിക്കുമോ "
അവൾ ഒരു നിമിഷം ഒന്ന് ആലോചിച്ചിട്ട് മറുപടി പറഞ്ഞു.
" ഒക്കെ ഞാൻ പഠിപ്പിക്കാം ... നാളെ ഈ സമയത്ത് കൊണ്ടുവന്നാൽ മതി "
" ഓഹ് ദാറ്റ്‌സ് ഗ്രേറ്റ്...... താങ്ക്യൂ....... മോളെ ചേച്ചിക്ക് താങ്സ് പറ"
"അപ്പൊ ഒക്കെ നാളെ കാണാം "
ടെസ്സ വീടിന്റെ അകത്തേക്ക് നടന്നു. ഞാൻ ദിവ്യയെയും കൊണ്ട് തിരിച്ചു നടന്നു.
" രണ്ടും കൂടെ ഇത് എവിടെ പോയിരുന്നു.... കുറെ നേരം ആയല്ലോ "
ഞങ്ങൾ വരുന്നത് കണ്ട ചേച്ചി ചോദിച്ചു.
" ചേച്ചി ഇപ്പോഴത്തെ പിള്ളേർ ബുക്കിൽ ഉള്ളത് മാത്രം പഠിച്ചാൽ പോരാ .... മറ്റേതെങ്കിലും കൂടെ പഠിച്ചാലേ അവരുടെ വാസന വർധിക്കു..... അതുകൊണ്ട് ഞാൻ ഇവളെ പിയാനോ പഠിക്കാൻ ചേർത്തു "
" എവിടെ "
" ടെസ്സചേച്ചിയുടെ അടുത്ത് "
ദിവ്യ പറഞ്ഞതും ചേച്ചി എന്നെ തുറിച്ചു നോക്കി.
" ഇന്നലെ രാത്രി ഞാൻ നിന്നോട് എന്താടാ പറഞ്ഞത്..... നീ പുതിയ വല്ല എടാകൂടാവും ഒപ്പിക്കാൻ ഉള്ള പുറപ്പാട് ആണോ "
" ഞാൻ എന്ത് ചെയ്‌തെന്ന.... ഇവളാ പറഞ്ഞത് ഇവൾക്ക് പിയാനോ പഠിക്കണം എന്ന് "
" അല്ല മാമനാ എന്നോട് ചോദിച്ചത് "
" ഡാ എനിക്കും ഇവൾക്കും ഒരു കുട്ടിനാണ് നിന്നെ ഇങ്ങോട്ട് വരാൻ പറഞ്ഞത്... ഞങ്ങൾ നിന്നെ നോക്കേണ്ട അവസ്ഥ ഉണ്ടാക്കരുത് "
ചേച്ചി പിന്നെയും എന്തക്കയോ പറഞ്ഞു ഞാൻ അതൊന്നും കാര്യമാക്കാതെ നാളെ രാവിലെ ആകാൻ കാത്തിരുന്നു.
പിറ്റേന്ന് രാവിലെ
💬 Comments
View all comments