0%

Chapter Title : മാന്റീസ് [Danmee]

Author : danmee Read All Parts 776

"

" ഇല്ല ..... നിന്റെ വീട്ടിൽ എന്തേലും കഴിക്കാൻ  കാണുമോ "

" ഇവിടെ  ചപ്പാത്തിയും  ഉള്ളി കറിയും ആയിരുന്നു  .... തല എണ്ണിയാ അമ്മ ചപ്പാത്തി ചുടുന്നത്  അത് തീർന്ന് കാണും "

" മ്മ്മ്  എനിക്ക് വിശക്കുന്നെ......... ഞാൻ  ഇപ്പോൾ അങ്ങോട്ട് വന്നാൽ നീ എനിക്ക് വല്ലതും  ഉണ്ടാക്കി  തരുമോ "

" ഇവിടെയോ..... ഒന്ന്  പോയെ....... "

" അപ്പൊ എന്നോട് അത്രയേ  സ്നേഹം  ഉള്ളു അല്ലെ "..

" അങ്ങനെ അല്ലടാ ... ഇവിടെ അമ്മയൊന്നും ഉറങ്ങിയിട്ടില്ല "

" അപ്പൊ അമ്മ ഉറങ്ങുമ്പോൾ വിളിക്ക് ഞാൻ വരാം "

" പോടാ അവിടെന്ന്..... "

അവളോട് സംസാരിച്ചാൽ സമയം പോണത് അറിയില്ല. കുറെ കഴിഞ്ഞ് അവൾ പറഞ്ഞു "

" ഡാ നീ ഫോൺ കട്ട്‌ ചെയ്തേ അമ്മ കഥകിൽ മുട്ടുന്നു "

ഞാൻ  ഫോൺ  കട്ടിലിൽ ഇട്ടു.  മലർന്ന് കിടന്നു അപ്പോഴും  ഫോണിന്റെ ലൈറ്റ് ഓഫാവാത്തത്  കണ്ട് ഞാൻ അതെടുത്തു ചെവിയിൽ വെച്ചു.

അവളും അവളുടെ അമ്മയും സംസാരിക്കുന്നത് അവ്യക്തമായി കേൾക്കാം.

" അമ്മ  ഇപ്പോൾ പോയാൽ  എപ്പോ  തിരിച്ചു വരും "

" ഞാൻ നോക്കട്ടെ  മോളെ..... നമ്മൾ  വിവരം  അറിഞ്ഞിട്ട് അങ്ങോട്ട് ചെന്നില്ലെങ്കിൽ അവർ എന്ത് വിചാരിക്കും... മോൾ  വാതിൽ അടച്ചു കിടന്നോ  എന്തെങ്കിലും  ഉണ്ടെങ്കിൽ  അപ്പുറത്തും ഇപ്പറത്തും ആളുകൾ  ഉള്ളതല്ലേ "

കുറച്ച് നേരത്തേക്ക്  പിന്നെ  ഒന്നും കേട്ടില്ല. കുറച്ച് കഴിഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്ത്. അങ്ങോട്ട് വിളിച്ചു.

" എന്താടാ  നിനക്ക്  ഉറക്കം ഒന്നും  ഇല്ലേ "

" നിന്റെ അമ്മ  എവിടെ പോയി "

" നീ എങ്ങനെ അറിഞ്ഞു "

" അതൊക്കെ  അറിയും ..... നീ പറ "

" അമ്മയുടെ  ഒരു റിലേറ്റീവ്  സുഖമില്ലാതെ കിടപ്പുണ്ട്  ഇപ്പോൾ സീരിയസ് ആണെന്നും പറഞ്ഞു ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്... അവരുടെ  വീട് വരെ പോയതാ "

" മ്മ്  അപ്പൊ  ശെരി  നീ കടക് അടച്ചു കിടന്നോ "

"

💬 Comments

View all comments