0%

Chapter Title : മാറി മറിഞ്ഞ ജീവിതം 3 [ശ്രീരാജ്]

Author : kkstories Read All Parts 3.8K

അത്ര കുഴപ്പക്കാരൻ ഒന്നും അല്ലല്ലോ.

ഹരി : അതെന്താ?..

അഞ്ചു : എന്തേലും മോശമായി പറഞ്ഞാൽ ഓടിക്കാൻ നിക്കായിരുന്നു. പക്ഷെ ഒരക്ഷരം പോലും മോശമായി പറഞ്ഞില്ല. ഒരു ഫ്രണ്ടിനെ പോലെ ആണ് സംസാരിച്ചത്. സുഖ വിവരങ്ങൾ തിരക്കി, പരിചയപ്പെടാൻ വിളിച്ചതാ പറഞ്ഞിട്ട്.

ഹരി : ഹാ...

അഞ്ചു : ഹരി, എനിക്ക് തോന്നുന്നത്, നീ പറഞ്ഞ അറിവ് വച്ചാണ് പറയുന്നത്, മൂപ്പർക്ക് ഒരു കമ്പനി ആണ് വേണ്ടത്. ഒറ്റപ്പെടലിൽ നിന്ന് രക്ഷപെടൽ.

ഹരി ആലോചിച് : ശരിയാ.. എനിക്കും ഇപ്പോൾ ആലോചിക്കുമ്പോൾ അങ്ങിനെ തോന്നുന്നു.

അഞ്ചു : ഇനി ഇപ്പോൾ എന്താ ചെയ്യുക. എന്ത് പറഞ്ഞ ഒഴിവാക്കുക..

ഹരി : ദ്രോഹം ചെയ്യുന്നില്ലെങ്കിൽ ഒരു കമ്പനി കൊടുക്കുന്നത് കൊണ്ട് പ്രശ്നം ഒന്നും ഇല്ലല്ലോ.

അഞ്ചു : പക്ഷെ, വായിൽ നിന്ന് അബദ്ധത്തിൽ എന്തെങ്കിലും വീണാൽ, ഞാൻ അഞ്ചു ആണെന്ന് അറിയില്ലേ. ഒരബദ്ധം പറ്റിയതാ ഇന്ന്. കഷ്ടപ്പെട്ടാ രക്ഷപ്പെട്ടത്.

ഹരി : എന്താ ഉണ്ടായത്?..

അഞ്ചു : നീ പറഞ്ഞ പോലെ ഫാമിലി കാര്യം, അതൊക്കെ അറിയണോ എന്ന് ചോദിച്ചു ഒഴിവാക്കി. പക്ഷെ മോളുടെ കാര്യം വന്നു എന്തോ സംസാരിക്കുമ്പോൾ. കുറേ കാലം പള്ളിയിൽ നിന്നത് കൊണ്ട്, കുട്ടികളെ, ഭയങ്കര ഇഷ്ടം ആണ് എന്നൊക്കെ പറഞ്, മോളുടെ പേര് ചോദിച്ചു.

ഹരി : എന്നിട്ട്...

അഞ്ചു : ഞാൻ ടൈപ്പ് ചെയ്തതാ, ഹരിണി എന്ന്, പിന്നെ മായ്ച്ച് സുരഭി എന്നാക്കി...

ഹരി : അതെന്തായാലും നന്നായി. പിന്നെ കുട്ടികളെ പറ്റി ബെന്നിയേട്ടൻ പറഞ്ഞത് ശരിയാണ്. ഭയങ്കര ഇഷ്ടം ആണ്.

💬 Comments

View all comments