Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
പറയുക, ചെയ്യുക എനിക്ക് ഒരു പിടിയും ഇല്ല..
രെഞ്ചു ഒന്ന് ആലോചിച്ച ശേഷം പതിയെ പുറത്തിറങ്ങി..
അഞ്ജുവിനെ നോക്കി രെഞ്ചു പറഞ്ഞു : അനു, നീ വീട്ടിൽ പോവാൻ നോക്ക്. ഹരിക്ക് ആകെ പിടി വിട്ടിരിക്കാണ്.. ഇവിടെ ഒരു സീൻ ഉണ്ടാക്കിക്കല്ലേ.. പ്ലീസ്..
സിനി എഴുന്നേറ്റ് : എന്താ കാര്യം എന്ന് പറഞ്ഞൂടെ രെഞ്ചു.. ഈ രാത്രി എത്ര കഷ്ടപ്പെട്ട് ആണ് ഇങ്ങോട്ട് എത്തിയത് എന്നറിയുമോ..
രെഞ്ചു സിനിയെ തുറിച്ചു നോക്കിയ ശേഷം : കൂടുതൽ എനിക്കറിയില്ല....... ഫൈസലോ അങ്ങിനെ എന്തോ പേരാണ് പറഞ്ഞത് ഹരീ..... നിങ്ങളെ കുറിച്ച് അയാൾ എന്തൊക്കെയോ ഹരിയോട് പറഞ്ഞിട്ടുണ്ട്. പിന്നെ എന്തോ ഫോട്ടോസും......
സിനിയും അഞ്ജുവും ഞെട്ടി തരിച്ച് മുഖത്തോട് മുഖം നോക്കി......
രെഞ്ചു : എന്തെങ്കിലും ഉണ്ടെങ്കിൽ വീട്ടിൽ വച്ച് മതി. നാളെ രാവിലെ ഡിസ്ചാർജ് ആണ്.. ബാക്കി വീട്ടിൽ വച്ച് മതി..
രെഞ്ചു തിരിച്ചു നടന്നു റൂമിലേക്ക്...
അഞ്ചു സപ്പോർട്ടിനായി, ഇനിയെന്ത് ചെയ്യും എന്നറിയാൻ ആയി സിനിയെ നോക്കി..
കാര്യങ്ങൾ കൈ വിട്ട് പോയി കഴിഞ്ഞിരിക്കുന്നു എന്ന് സിനിക്കും ബോധ്യം ആയി....
സിനി ആലോചിച്ച ശേഷം പറഞ്ഞു : മോൾക്ക് ഓകെ അല്ലെ... രെഞ്ചു പറഞ്ഞ പോലെ നമുക്ക് വീട്ടിൽ പോവാം അഞ്ചു. എന്തെങ്കിലും വഴി ആലോചിക്കാം നമുക്ക്...
സിനി നിർബന്ധിച്ച് അഞ്ജുവിനെ അവിടെ നിന്നും വീട്ടിലേക്ക് കൊണ്ട് പോയി. വീട്ടിൽ സുലോചനയിൽ നിന്നും കിട്ടിയ പ്രതികരണവും മറിച്ചായിരുന്നില്ല.
ഇത്രയും ദിവസങ്ങൾ കൊണ്ട്, കുടുംബത്തിലെ അംഗം ആയി കണ്ട... അഗം ആയി മാറി കഴിഞ്ഞിരുന്ന,, സിനിയോട്,,,, സുലോചന മുഖമടച്ചു പറഞ്ഞു: സിനി വീട്ടിൽ കയറണം എന്നില്ല... തിരിച്ചു പൊയ്ക്കോളൂ.... രാവിലെ ആയില്ലേ.... പോവാൻ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവില്ലല്ലോ....
ഇത്രയും ദിവസങ്ങൾ കൊണ്ട്, തന്റെ കൂടെ വീട്, വീട്ടുകാർ എന്ന് മനസ്സിൽ ഉറച്ചു വിശ്വസിച്ചിരുന്ന സിനി, വേദനയോടെ അഞ്ജുവിനെ തനിച്ചാക്കി ആ വീട്ടിൽ നിന്നും ഇറങ്ങി...
കാറിൽ വന്നിറങ്ങി, ഹരിണിയെ പൊക്കി എടുത്ത് കൊണ്ട് വരുന്ന ഹരിയുടെ അടുത്തേക്ക്, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അഞ്ചു ഓടി അടുത്തു.
യാതൊരു മൈൻഡും കൊടുക്കാതെ
💬 Comments
View all comments