Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
ഹരി വീട്ടിൽ കയറി ഹരിണിയെ സുലോചനയുടെ മുറിക്ക് അകത്തേക്ക് ആണ് കൊണ്ട് പോയത്..
അമ്മ ഒന്നും മിണ്ടുന്നില്ല, ചേച്ചിയുടെ മുഖത്ത് ആണെങ്കിൽ ദേഷ്യം, ഹരി മൈൻഡ് കൂടെ ചെയ്യാതെ നടന്നു പോയപ്പോൾ, അഞ്ചു തകർന്നു പോയി......
" അമ്മേ... " ഹരിണിയുടെ വിളി ധാരാളം ആയിരുന്നു. ഹരിണിയുടെ അടുത്ത് പോയി കിടന്ന് പൊട്ടി കരഞ്ഞു അഞ്ചു. ഹരി ഒന്നും പറയാതെ മുറി വിട്ട് ഇറങ്ങി.. ഹരിണി ഉറങ്ങുന്നത് വരെ അഞ്ചു അടുത്ത് തന്നേ കിടന്നു...
ഓരോ സ്റ്റെപ് വച്ച് കോണി പടികൾ കയറുമ്പോൾ, ജിമ്മിൽ ലെഗ് വർക്ക് ഔട്ട് ചെയ്ത ദിവസത്തിനേക്കാൾ ബുദ്ധിമുട്ടി അഞ്ചു......
വാതിൽ തുറന്നപ്പോൾ അഞ്ചു കണ്ടത് കുളി കഴിഞ്ഞ് ഡ്രസ്സ് ഇടുന്നതിനൊപ്പം ഫോണിൽ സംസാരിക്കുന്ന ഹരിയെ ആണ്.....
" ബെന്നിയേട്ടാ.......കാല് പിടിക്കാം ഞാൻ.. ഞാൻ ഇല്ല എന്ന് വച്ച്, തൊട്ടു പോവരുത്............. ഉറപ്പല്ലേ........ പിന്നെ മരുന്നിന്റെ കാര്യം മറക്കരുത്..... ഞാൻ മറ്റന്നാൾ അങ്ങോട്ട് എത്തും "........
ഹരി ഫോൺ വച്ചതും, അഞ്ചു ചോദിച്ചു : ബെന്നി ചേട്ടന് എന്താ?...
ഹരി ഒന്ന് കൂർപ്പിച്ചു നോക്കി എങ്കിലും ഒന്നും പറഞ്ഞില്ല....
തന്നേ കടന്ന് പോവാൻ തുടങ്ങുന്ന ഹരിയുടെ കയ്യി കടന്ന് പിടിച്ചു കൊണ്ട് കേണപേക്ഷിച്ച് അഞ്ചു പറഞ്ഞു : ഹരീ..... പ്ലീസ് ടാ.... ഒന്ന് സംസാരിക്ക് എന്നോട്...... ഇങ്ങനെ.. ഇങ്ങനെ മിണ്ടാതെ.... എന്നെ കൊണ്ട് പറ്റില്ല.....
ഹരി ഒന്ന് ആലോചിച്ച ശേഷം, ഉള്ളിലെ ദേഷ്യം അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു : അഞ്ചൂ... ഞാൻ എന്താ നിന്നോട് സംസാരിക്കേണ്ടത്... ചോദ്യങ്ങൾ ആണ് ഉള്ളത്... പക്ഷെ അത്.... ഇപ്പോൾ എനിക്ക് എന്റെ മോൾ ആണ് വലുത്... വേറൊന്നും സംസാരിക്കാൻ താല്പര്യം ഇല്ല.......
ഹരിയെ വട്ടം ഇട്ട് കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് അഞ്ചു പറഞ്ഞു : പ്ലീസ് ഹരീ.... ഇങ്ങനെ മിണ്ടാതെ എനിക്ക് പറ്റില്ലടാ...
ഹരി അഞ്ജുവിന്റെ ഷോൾഡറിൽ പിടിച്ച് അൽപം മുന്നോട്ട് നിർത്തി ചോദിച്ചു : ആരാ എബി... ആരാ സിബി... ഇനിയും ആരെങ്കിലും ഉണ്ടോ അതേ പോലെ...
അഞ്ജുവിന്റെ മുഖം കുനിഞ്ഞു.. ഉത്തരം ഉണ്ടായിരുന്നില്ല അഞ്ജുവിന്..
💬 Comments
View all comments