Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
എന്നറിയാൻ ആയി സിനിയെ നോക്കി..
കാര്യങ്ങൾ കൈ വിട്ട് പോയി കഴിഞ്ഞിരിക്കുന്നു എന്ന് സിനിക്കും ബോധ്യം ആയി....
സിനി ആലോചിച്ച ശേഷം പറഞ്ഞു : മോൾക്ക് ഓകെ അല്ലെ... രെഞ്ചു പറഞ്ഞ പോലെ നമുക്ക് വീട്ടിൽ പോവാം അഞ്ചു. എന്തെങ്കിലും വഴി ആലോചിക്കാം നമുക്ക്...
സിനി നിർബന്ധിച്ച് അഞ്ജുവിനെ അവിടെ നിന്നും വീട്ടിലേക്ക് കൊണ്ട് പോയി. വീട്ടിൽ സുലോചനയിൽ നിന്നും കിട്ടിയ പ്രതികരണവും മറിച്ചായിരുന്നില്ല.
ഇത്രയും ദിവസങ്ങൾ കൊണ്ട്, കുടുംബത്തിലെ അംഗം ആയി കണ്ട... അഗം ആയി മാറി കഴിഞ്ഞിരുന്ന,, സിനിയോട്,,,, സുലോചന മുഖമടച്ചു പറഞ്ഞു: സിനി വീട്ടിൽ കയറണം എന്നില്ല... തിരിച്ചു പൊയ്ക്കോളൂ.... രാവിലെ ആയില്ലേ.... പോവാൻ ബുദ്ധിമുട്ട് ഒന്നും ഉണ്ടാവില്ലല്ലോ....
ഇത്രയും ദിവസങ്ങൾ കൊണ്ട്, തന്റെ കൂടെ വീട്, വീട്ടുകാർ എന്ന് മനസ്സിൽ ഉറച്ചു വിശ്വസിച്ചിരുന്ന സിനി, വേദനയോടെ അഞ്ജുവിനെ തനിച്ചാക്കി ആ വീട്ടിൽ നിന്നും ഇറങ്ങി...
കാറിൽ വന്നിറങ്ങി, ഹരിണിയെ പൊക്കി എടുത്ത് കൊണ്ട് വരുന്ന ഹരിയുടെ അടുത്തേക്ക്, കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അഞ്ചു ഓടി അടുത്തു.
യാതൊരു മൈൻഡും കൊടുക്കാതെ ഹരി വീട്ടിൽ കയറി ഹരിണിയെ സുലോചനയുടെ മുറിക്ക് അകത്തേക്ക് ആണ് കൊണ്ട് പോയത്..
അമ്മ ഒന്നും മിണ്ടുന്നില്ല, ചേച്ചിയുടെ മുഖത്ത് ആണെങ്കിൽ ദേഷ്യം, ഹരി മൈൻഡ് കൂടെ ചെയ്യാതെ നടന്നു പോയപ്പോൾ, അഞ്ചു തകർന്നു പോയി......
" അമ്മേ... " ഹരിണിയുടെ വിളി ധാരാളം ആയിരുന്നു. ഹരിണിയുടെ അടുത്ത് പോയി കിടന്ന് പൊട്ടി കരഞ്ഞു അഞ്ചു. ഹരി ഒന്നും പറയാതെ മുറി വിട്ട് ഇറങ്ങി.. ഹരിണി ഉറങ്ങുന്നത് വരെ അഞ്ചു
💬 Comments
View all comments