0%

Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]

Author : kkstories Read All Parts 2.9K

തുടങ്ങി...................

" എന്താ ഒന്നും മിണ്ടാത്തത് ".... കേൾക്കുമ്പോൾ ഒരുപാട് ഭാവങ്ങൾ മിന്നി മറിഞ്ഞിരുന്ന,, എന്നാൽ ഇപ്പോൾ ഒരു ഭാവവും ഇല്ലാതെ നിർവികാരൻ ആയി കിടക്കുന്ന ബെന്നിയെ നോക്കി സിനി ചോദിച്ചു.....

ബെന്നി : അവനെ എങ്ങനെ സഹായിക്കാൻ പറ്റും എന്ന് ആലോചിച്ചു കൊണ്ടിരിക്കാണ് ഞാൻ...

" ഹരീ...... ഹരീ..... ഹരീ.... ഹരീ.... ".... ആ പേര്.. അവനെ അറിയുന്നവർ... അവന്റെ ചുറ്റും ഉള്ളവർ... തങ്ങളെക്കാൾ പ്രാധാന്യം അവനെന്തിനു കൊടുക്കുന്നു..........

സിനി ചോദിച്ചു ബെന്നിയോട് : അല്ല.... ആരാ ഈ ഹരി... എനിക്ക് മനസ്സിൽ ആവുന്നില്ല... എല്ലാം തുടങ്ങിയത് അവൻ ആണ്.. എന്നിട്ട്..... ഭാര്യയുടെ ചേച്ചി ആണെന്ന് അറിഞ് തന്നേ അല്ലെ...........

ബെന്നി ഒരു വികാരവും ഇല്ലാതെ പറഞ്ഞു : സിനി... നിർത്തിക്കോ... ഇനി എന്തെങ്കിലും പറഞ്ഞാൽ..... അവനെ കുറിച്ച്.............കേട്ടോടീ... പിന്നെ ഈ കാലത്ത് ദാമ്പത്യത്തിൽ മസാല കൂട്ടുന്നത് ഒക്കെ സാധാരണം ആണ്... പിന്നെ, ചേച്ചി ആയുള്ളത്... രണ്ടു കൈ കൂട്ടി മുട്ടാതെ ശബ്ദം ഉണ്ടാവില്ല.. അവൾക്ക് അറിയില്ലായിരുന്നോ, തന്റെ അനിയത്തിയുടെ ഭർത്താവ് ആണ് എന്ന്......

ഭാവം ഇല്ല എന്നേ ഉളളൂ... ആ കേട്ടോടീ പറച്ചിലിൽ എല്ലാം ഉണ്ടായിരുന്നു.... സിനി പേടിക്കാനും, എന്നാൽ... അത്ഭുതപ്പെടാനും...

ബെന്നി എഴുന്നേൽക്കാൻ ശ്രമിച്ചതും തടഞ്ഞു കൊണ്ട് പിടിച്ചു കിടക്കയിൽ കിടത്തി സിനി ഉറക്കെ ചോദിച്ചു : ബെന്നിയേട്ടാ.... ആരാ ഈ ഹരി... അതൊന്ന് പറഞ്ഞു താ........ നേരിൽ കണ്ടതാ ഞാൻ.... കാണാൻ കൊള്ളാവുന്ന ഒരുത്തൻ.... അതിൽ കൂടുതൽ ആരാ അവൻ.......

ബെന്നി കുറച്ചു നിമിഷങ്ങൾ സിനിയുടെ മുഖത്തേക്ക് തന്നേ നോക്കി.. അതിന്

💬 Comments

View all comments