Chapter Title : മാറി മറിഞ്ഞ ജീവിതം 5 [ശ്രീരാജ്]
കണ്ണ് നട്ട് കൊണ്ട്, തണുത്ത കാറ്റ് ആസ്വദിച്ചു കൊണ്ട്, ഷാമ്പേയൻ നുണഞ്ഞു കൊണ്ട് അഞ്ചു നിന്നപ്പോൾ, സിനി മനസ്സിൽ വിചാരിച്ചത്, വെറുത ടൈം വേസ്റ്റ് ആയി എന്നാണ്.......
സിനിയുടെ മുഖത്ത് നിന്നും അത് വായിച്ചെടുത്തു അഞ്ചു, ചിരിച്ചു കൊണ്ട് സിനിയുടെ കയ്യിൽ പതിയെ അടിച്ച് പറഞ്ഞു : ഇതാണ് ഒരുപാട് സ്വപ്നം കാണാൻ പാടില്ല എന്ന് പറയുന്നത്.......
സിനി ഒന്ന് തിരിഞ്ഞു നോക്കി...
ചുറ്റും മോഡൽസ്.... ഇടതും വലതും ഇരിക്കുന്ന മോഡൽസിന്റെ തോളിൽ കൈ ഇട്ട് ചാരി ഇരുന്ന്....ചിരിച്ചു തമാശ പറഞ്ഞു കൊണ്ട്, ഒരു വൈറ്റ് ഷർട്ടും, ബ്ലൂ സിംപിൾ ട്രൗസറും ഇട്ട് എൻജോയ് ചെയ്യുന്ന ആശിഷിനെ..
അഞ്ചു ചിരിച്ചു കൊണ്ട് സിനിയെ ചേർത്ത് പിടിച്ചു പറഞ്ഞു: പോവാൻ പറയെടി അവനോട്. പക്ഷെ ഇതെനിക്ക് ഇഷ്ടായി... നല്ല സുഖം, എന്താ മൂഡ്....ഇങ്ങനെ കാറ്റും കൊണ്ട്......
സിനി : ക്യാമറ ഉണ്ടായിരുന്നു എങ്കിൽ...നല്ല ഫോട്ടോസ് എടുക്കാമായിരുന്നു നിന്റെ.. എനിക്ക് അതിലാണ് സങ്കടം.......
അഞ്ജുവും സിനിയും സംസാരിച്ചു കൊണ്ട് മാറി തന്നേ നിന്നു..........
ഓരോരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ ആണ് പിന്നിൽ നിന്നും ആ ശബ്ദം കേട്ടത്, ഇരുവരും : നിങ്ങൾ എന്താ പാർട്ടി എൻജോയ് ചെയ്യുന്നില്ലേ?..
അഞ്ജുവും സിനിയും ഒരേ സമയം തിരിഞ്ഞതും, കണ്ടത്, കയ്യിൽ ഗ്ലാസ് പിടിച്ചു നിൽക്കുന്ന ആശിഷിനെ ആണ്...
സിനിയുടെ മുഖം നന്നായി വിടർന്ന് പുഞ്ചിരിച്ചു പറഞ്ഞു : ഉണ്ടല്ലോ...
ആശിഷ് അഞ്ജുവിനെ നോക്കി : എന്നിട്ടെന്താ മാറി നിക്കുന്നത്....
സിനി : സത്യം പറഞ്ഞാൽ, ഞങ്ങളുടെ ഫസ്റ്റ് ടൈം ആണ്.. ഇങ്ങനെ ഒരു പാർട്ടി.......
ആശിഷ് : അഞ്ചു..... അതല്ലേ പേര്.. ഇയാൾ മിണ്ടില്ല എന്നുണ്ടോ?..
അഞ്ചു നല്ലൊരു പുഞ്ചിരി പാസ്സാക്കി പറഞ്ഞു : അഞ്ജന... അതാണ് പേര്.... അഞ്ചു ക്ലോസ് ആയവർ വിളിക്കുന്നതാണ്..... ഈ പാർടിക്ക് ക്ഷണം തന്ന സ്ഥിതിക്ക് താങ്കൾക്കും അഞ്ചു എന്ന് വിളിക്കാം എന്നെ......... ഇവൾ പറഞ്ഞ പോലെ തന്നേ.. ഞങ്ങളുടെ ഫസ്റ്റ് ടൈം ആണ്... എന്തായാലും താങ്ക്സ് ഫോർ ദി ഇൻവിറ്റേഷൻ........
ആശിഷ് ചിരിച്ചു കൊണ്ട് : വെൽകം... പിന്നെ
💬 Comments
View all comments