0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 5K

മാറി മറിഞ്ഞ ജീവിതം

Mari Marinja Jeevitham | Author : Sreeraj


"ഹരീ... ഒരു റൂം ഉണ്ട് എന്ന് കേട്ടു.. അറ്റാച്ഡ് ബാത്രൂം ഒക്കെ ഉള്ളതാ" മലബാർ ഹോട്ടൽ ഓണർ അലിക്ക ആണ് പറഞ്ഞത്.

ഹരി ഒന്ന് ആലോചിച്ച ശേഷം ചിരിച്ചു. എന്നിട്ട് പറഞ്ഞു : അറ്റാച്ഡ് ആണേൽ ഒരു ബാത്രൂം അല്ലെ കാണൂ...എന്റെ ഇക്ക, ഇവിടെ രണ്ടെണ്ണം ഉണ്ടായിട്ട് ശരിയാവാത്തത് കൊണ്ടല്ലേ, ഇക്കയോട് ചോദിച്ചത്..

അലി : എടാ, നിന്റെ റൂമിലെ പോലെ 6 പേരൊന്നും ഇല്ല. ഒറ്റ ആളെ ഉള്ളു. ചെറിയ റൂം ആണെന്ന അറിഞ്ഞത്. നിന്റെ പ്രശനം കക്കൂസ് അല്ലെ. അതിന് തത്കാലം പരിഹാരം ആവില്ലേ.

"കക്കൂസ്"..... അത് തന്നെ ആണ് ഹരിയുടെ പ്രശ്നം. മിക്ക ആളുകളെയും പോലെ മരുഭൂമിയിലെ നിധി തേടി ഗൾഫിൽ എത്തിയിട്ട് ഇപ്പോൾ രണ്ടു വർഷം ആവാൻ പോവുന്നു. നാട്ടിൽ മാർക്കറ്റിംഗ് ഫീൽഡിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ്, കൂട്ടുകാരൻ വഴി, വിസ ഒപ്പിച് പ്രവാസ ജീവിതത്തിലേക്ക് ഹരി കടക്കുന്നത്.

നാട്ടിൽ ബുദ്ധിമുട്ടിയ, ചെറുപ്പം മുതലേ ബുദ്ധിമുട്ടിച്ചിരുന്ന അതേ പ്രശ്നം, ഹരിയെ ഇവടെ അവിടത്തെക്കാൾ ഒരുപാട് ആണ് ബുദ്ധിമുട്ടിച്ചത്. ഹരിയെ കൂടാതെ ഹരിയുടെ കൂടെ റൂമിലുള്ളവരെയും.

വേറൊന്നും അല്ല, കക്കൂസ് അല്ലെങ്കിൽ മലബന്ധം. കാണാത്ത ഡോക്ടർ മാർ ഇല്ല. ആയുർവ്വേദം, അലോപ്പതി, എല്ലാം നോക്കി. രാവിലെ ഒന്ന് വയർ കാലി ആക്കി കിട്ടാൻ, മുക്കാൽ മണിക്കൂർ തപസ്സിരിക്കണം കക്കൂസിൽ ഹരിക്ക്.

റൂമിൽ എല്ലാവർക്കും ഇഷ്ടമാണ് ഹരിയെ, എങ്കിൽ കൂടി, രാവിലെ തന്നെ ഹരിയെ തെറി പറഞ്ഞെ അവരുടെ

💬 Comments

View all comments