Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
ഒരു ലോഡ് തുണികൾ കിടക്കുന്നുണ്ട്.
ബെന്നിയെ ബെഡിൽ എങ്ങിനെ കൊള്ളുന്നു എന്ന് ഹരിക്ക് അത്ഭുതം തോന്നി..
ബെന്നിയുടെ വലതു വശത്തായി ഉള്ള ഡോർ തുറന്നപ്പോൾ കണ്ടത്, ബാത്രൂം. യൂറോപ്പിയൻ സ്റ്റൈൽ കക്കൂസും, വാഷിംഗ് മെഷീനും,, വാഷിംഗ് മെഷീന്റെ മുകളിൽ കൂന പോലെ ഇട്ടിട്ടുണ്ട് വേറേം തുണികൾ. .
ബെന്നിയുടെ ബെഡിന്റെ രണ്ട് അടി മുന്നോട്ടായി, അതായത് ഇടത് വശത്തു ആയിരുന്നു കിച്ചൺ.
കിച്ചൻ ഡോർ തുറന്നതും, ഹരി മൂക്ക് പൊത്തി. അത്രക്കും പരിതാപകരമായ അവസ്ഥ. ഒരാഴ്ചയോളം കഴുകാതെ വച്ച പാത്രം ആണോ അത് എന്ന് ഹരിക്ക് തോന്നി.
ഹരി ഒന്നുടെ കറങ്ങി തിരിഞ്ഞു നോക്കി, എന്നിട്ട് കിടക്കയിൽ കണ്ണടച്ച് കിടക്കുന്ന ബെന്നിയെ നോക്കി പറഞ്ഞു : ആലോചിച്ചു പറയാം..
ബെന്നി കണ്ണ് തുറക്കാതെ പറഞ്ഞു : ഓ,,, പോകുമ്പോൾ വാതിൽ അടച്ചേര്...
രണ്ടു ദിവസം ഹരി, തല പുകഞ്ഞു ആലോചിച്ചു. എന്തോ വല്ലാത്ത നെഗറ്റീവ് എനർജി ഹരിക്ക് ബെന്നിയുടെ റൂമിൽ ഉണ്ടെന്ന് ഹരിക്ക് തോന്നാഞ്ഞിട്ടല്ല.
കക്കൂസ്, കക്കൂസ്, കക്കൂസ്,....ഇനിയും ബുദ്ധിമുട്ടിക്കാൻ വയ്യ. ഒരുപാട് സ്നേഹം ഉള്ള അവരെ. അവരുടെ കഷ്ടപ്പാട് കൂടെ താൻ മനസ്സിലാക്കണം. അതുകൊണ്ട് തന്നെ ഹരി തീരുമാനിച്ചു. റൂം മാറാം..
ഹരി തന്റെ തീരുമാനം പറഞ്ഞതും, ഇസ്മായിൽ ഇക്കയും, നിയാസ് ഇക്കയും, വേണുവേട്ടനും, അനസും, ടോണിയും എല്ലാം വന്ന് ഹരിയെ മനസ്സ് മാറ്റാൻ നോക്കി.
എന്ത് പറഞ്ഞാലും ഹരിയെ ഇഷ്ടമായിരുന്നു അവർക്ക്. ആരോടും ഒന്നിനും തർക്കിക്കില്ല, അടുക്കളയിൽ കയറാൻ ഒരു മടിയുമില്ല, റൂം വൃത്തി ആക്കാൻ ടൈം ടേബിൾ നോക്കാറില്ല... ഹരി എല്ലാവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നു അവിടെ..
ബെന്നിയെ ചെന്ന് കണ്ട് വിവരം അറിയിച്ച ശേഷം, പിറ്റേന്ന് അവധി ദിവസം, തന്റെ പെട്ടിയും, ഭാണ്ടാവും എടുത്തു പുതിയ മുറിയിലേക്ക്, ബെന്നിയുടെ റൂം മേറ്റ് ആയി താമസം മാറി ഹരി.
അന്ന് തന്നെ ഹരി പണി തുടങ്ങി. ബെന്നി നോക്കി നിൽക്കെ, തന്നെ കൊണ്ട് പറ്റുന്ന പോലെ റൂമും, കുളിമുറിയും, കിച്ചനും എല്ലാം ഹരി ക്‌ളീൻ ചെയ്തു. മുഷിഞ്ഞ തുണികൾ ഇടനായി മൂലയിൽ രണ്ടു ബാസ്കറ്റും വച്ചു ഹരി.
ബെന്നി ഹെല്പ് ചെയ്തില്ല എന്ന് മാത്രം അല്ല, അങ്ങോട്ട് തിരിഞ്ഞു നോക്കിയത് പോലുമില്ല എന്ന് പറയാം.
പുതിയ റൂമിലെ താമസം തുടങ്ങി ദിവസങ്ങൾ കഴിയുന്നു. ഹരി അഞ്ചു മണിയോടെ എത്തുമെങ്കിൽ, ബെന്നി വരുക പിന്നെയും രണ്ടു മണിക്കൂർ താമസിച്ചാണ്.
എം
💬 Comments
View all comments