Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
ബി എ കഴിഞ്ഞ ഹരി മാർക്കർറ്റിങ്ങിൽ തന്നെ ആണ് ജോലി ചെയ്യുന്നത്. ബെന്നി ഓട്ടോമൊബൈൽ ടെക്‌നിഷ്യൻ ആണ്, വളരെ പേര് കേട്ട കമ്പനിയിൽ.
രണ്ടു ദിവസം കൊണ്ട് മനസ്സിലായി ബെന്നി എന്ത് കൊണ്ട് ഒറ്റക്ക് താമസിക്കുന്നു എന്ന്. വ്യക്തമായി പറഞ്ഞാൽ ആരും ബെന്നിയുടെ കൂടെ റൂം ഷെയർ ഇഷ്ടപ്പെടാത്തത് എന്ന്.
വിയർത്തു നാറിയ കുപ്പായം ചുരുട്ടി കൂട്ടി അവിടേം ഇവിടേം ഇട്ട് തുടങ്ങും ബെന്നി ഹരിയെ വെറുപ്പിക്കാൻ. എന്ത് വിയർത്തു നാറി വന്നാലും വൈകുന്നേരം നോ കുളി. ഒരു മുണ്ട് മാത്രം ആയിരിക്കും വേഷം.
മുണ്ട് ഇട്ട് കഴിഞ്ഞാൽ, ബെഡിൽ കയറി, ലാപ്ടോപ്പും എടുത്ത് ഹെഡ് സെറ്റും കുത്തി ഒറ്റ ഇരിപ്പാണ്. കൂട്ടിന്, മദ്യ കുപ്പിയും സ്‌നേക്കസും.
ഹരി രാവിലെ എഴുന്നേറ്റാൽ കണി കാണുന്നതോ, റൂമിൽ നിലത്തു കിടക്കുന്ന സ്‌നേക്ക്സിന്റെ കാലി കവറുകളും, രാത്രി എപ്പോഴോ പാക്ക് ചെയ്തു കൊണ്ട് വന്ന ഭക്ഷണതിന്റെ ആവശ്ഷ്ടങ്ങൾ പാത്രത്തോടെ നിലത്തു കിടക്കുന്നതും.
ഏട്ടണ്ണം ആണ് കണക്ക് ബെന്നിയുടെ, ഹരി, കുപ്പി നോക്കിയപ്പോൾ അങ്ങിനെ ആണ് മനസ്സിലായത്. കഴിക്കുന്നതും മിനിമം മൂന്നു പേർക്കുള്ള ഭക്ഷണം.
രാത്രി ഉറക്കം എങ്ങാനും പോയാൽ പിന്നെ, തീർന്നു, ഹരിക്ക് പിന്നെ രണ്ടാമത് ഒരു ഉറക്കം വരുന്ന കാര്യം ഗോപി ആണ്, അമ്മാതിരി പഴയ ലേയ്‌ലൻഡ് ലോറിയുടെ പൊളിഞ്ഞ ഗിയർ ബോക്സ് ഉണ്ടാക്കുന്നതിനേക്കാൾ മാരകം ആയ സൗണ്ടോടെ ഉള്ള കൂർക്കം വലി. ഇതിനെല്ലാം പുറമെ, ഒന്ന് സംസാരിക്കുക, അതും ഇല്ല.
പത്തു പതിനഞ്ചു ദിവസം, അത്രയേ വേണ്ടി വന്നുള്ളൂ ഹരിക്ക് തലക്ക് വട്ട് പിടിക്കാൻ. താഴെ താമസം ഉള്ളവരിൽ നിന്നും, ഹരി അറിഞ്ഞു, രണ്ടു ദിവസം കൊണ്ട് ഓടിപ്പോയ ടീംസ് ഉണ്ട് ബെന്നിയുടെ റൂമിൽ നിന്ന് എന്ന്.
പതിവ് പോലെ, കുളി കഴിഞ്ഞ്, ഇരിക്കുമ്പോൾ ആണ്, ബെന്നിയുടെ വരവ്. അന്നത്തെ ജോലിയുടെ ടെൻഷനോ എന്തോ, ഹരിക്ക് കുരു പൊട്ടി...
താൻ ഇട്ട ഡ്രസ്സ് ഊരി ചുരുട്ടി കൂട്ടാൻ തുടങ്ങിയതും ഹരി പറഞ്ഞു : ബെന്നി ചേട്ടാ..
ബെന്നി തിരിഞ്ഞു നോക്കി...
ഹരി : ആ മൂലയിൽ, തുണി ഇടാൻ വേണ്ടി ആണ് ബക്കറ്റ് വച്ചിരിക്കുന്നത്. അതിലേക്കിടാൻ ഇത്ര പണി ഉണ്ടോ..
ബെന്നി ഹരിയെ കൂർപ്പിച്ചു നോക്കി..
ഹരി എഴുന്നേറ്റ ശേഷം: ചേട്ടാ, ഒറ്റക്ക് നിക്കാൻ ആണ്, ഏട്ടന് ഇഷ്ടം എങ്കിൽ, അത് ആദ്യമേ പറഞ്ഞൂടായിരുന്നോ. ഓരോരുത്തരെ ബുദ്ധിമുട്ടിക്കണോ..
ബെന്നി മിഴിച്ചു നോക്കി
💬 Comments
View all comments