Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
ഇല്ല.. അതല്ലേ, അവൻ ഒരു നല്ല നിലയിൽ എത്തുന്നതിനു മുമ്പേ, അഞ്ജുവിനെ ഞാൻ കെട്ടിച്ചു കൊടുത്തത്.
രഞ്ജിത : മ്മ്മ്...... നന്നായി.. അവളുടെ ജീവിതമെങ്കിലും രക്ഷപ്പെട്ടില്ലേ അത് കൊണ്ട്. നല്ല പയ്യനാ ഹരി. അഞ്ജുവിന്റെ ഭാഗ്യം.
സുലോചന സോഫയിൽ നീങ്ങി ഇരുന്ന് രഞ്ജിതയോട് ചേർന്ന് കൈ പിടിച്ചു സങ്കടത്തോടെ പറഞ്ഞു : നീ സ്വയം പഴിക്കുന്നത് നിർത്തണം, ഈ അമ്മക്ക് അറിയാം, ഈ അമ്മയുടെ വഴി വിട്ട ജീവിതം ആണ് എന്റെ രണ്ടു മക്കളുടെയും.....
സുലോചന : അഞ്ചു രക്ഷപ്പെട്ടു. പക്ഷെ എന്റെ മോൾ.....
സുലോചനയുടെ കണ്ണുകൾ കലങ്ങി.. കണ്ണ് നീർ തുള്ളികൾ ഒലിച്ചിറങ്ങി..
അമ്മയെ കെട്ടിപിടിച്ച ശേഷം രഞ്ജിത : എല്ലാം വിധി ആണ് അമ്മേ... തലയിൽ എഴുതിയത് മായിക്കാൻ ആവില്ലല്ലോ.അഞ്ജുവിന് ഹരിയെ പോലെ, ഇത്രയും നല്ല ഒരു പയ്യനെ കിട്ടും എന്നോ, ഇത്ര വലിയ വീട്ടിൽ താമസിക്കാൻ പറ്റും എന്നോ അമ്മ വിചാരിച്ചിരുന്നോ?..
സുലോചന : മ്മ്മ്.. എല്ലാം ശരിയാ മോളെ. ചിന്തിക്കാൻ പോലും പാടില്ലാത്തതാണ്, എന്നാലും, അഞ്ജുവിനെ ഹരിയുടെ വീട്ടിൽ കയറ്റാത്ത്തു നന്നായി എന്ന് തോന്നാറുണ്ട്. അല്ലെങ്കിൽ ചിലപ്പോൾ ആ കൊച്ചു വീട്ടിൽ തന്നെ ജീവിച്ചു മരിക്കേണ്ടി വന്നേനെ..
കുറച്ച് നേരത്തിനു ശേഷം സുലോചന : നമുക്കൊരു ടൈലറിങ് ഷോപ്പ് തുടങ്ങിയാലോ മോളെ.. അപ്പോൾ നിനക്ക് ഇവിടെ നിക്കാൻ മനസ്സിൽ ബുദ്ധിമുട്ടും ഉണ്ടാവില്ല. ഞാനും സഹായിക്കാം...
രഞ്ജിത : കാശ് വേണ്ടേ അതിന് അമ്മേ...
സുലോചന : എന്റെ രണ്ടു സ്വർണ വള പണയം വക്കാം. പക്ഷെ ഹരിയോട് ഒന്ന് ചോദിക്കണം.
രഞ്ജിത
💬 Comments
View all comments