0%

Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]

Author : kkstories Read All Parts 5.1K

മനസ്സിലാവാതെ സുലോചനയുടെ മുഖത്ത് നോക്കി...

കൈ നീട്ടി വള കാണിച്ച് കൊണ്ട് സുലോചന പറഞ്ഞു : അമ്മ വാങ്ങിയത് അല്ല ഇത്. ഹരി വാങ്ങി തന്നതാ.

( വീട് വിറ്റ പൈസയും, സുലോചനയുടെ കയ്യിലുണ്ടായിരുന്ന സമ്പാദ്യവും, ഹരിയുടെ അച്ഛൻ " ദേ നിനക്ക് കിട്ടാനുള്ള പൈസ ഭാഗം ആയി, ഇനി അങ്ങോട്ട് നോക്കണ്ട. രണ്ടു കുട്ടികൾ വളർന്നു വരുന്നുണ്ട് അവിടെ " എന്ന് പറഞ്ഞു കൊടുത്ത പൈസയും ആണ് പുതിയ വീടിന്റെ ആദ്യ മുതൽ മുടക്ക് )

പിറ്റേന്ന് സുലോചന കാര്യം ഹരിയോട് പറഞ്ഞു...

എല്ലാം കേട്ട ഹരി ഉടനെ പറഞ്ഞു : അതൊന്നും വേണ്ട, അമ്മയുടെ കയ്യിൽ വള ഉണ്ടെങ്കിലേ ഭംഗി ഉള്ളൂ. ഞാൻ നോക്കട്ടെ. വഴി ഉണ്ടാവും..

സന്തോഷം കൊണ്ട് ഹരിയെ കെട്ടിപ്പിടിക്കാൻ മനസ്സ് വെമ്ബി എങ്കിലും ഒരു നിറഞ്ഞ ചിരിയിൽ ഒതുക്കി സുലോചന.

ഹരി അഞ്ജുവിന്റെ മുന്നിൽ വച്ച് ബെന്നി ചേട്ടനെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു. രണ്ടാമത് ഒന്ന് ചിന്തിക്കുക കൂടെ ചെയ്യാതെ ബെന്നി ഹരിക്ക് ആവശ്യമുള്ള പൈസ ഉടനടി അയച്ചു കൊടുത്തു.

ഹരി ഉടനെ തന്നെ സുലോചനയെ തേടി നടന്നു, അടുക്കളയിൽ, രെഞ്ചു കൂടെ ഉണ്ടായിരുന്നു അപ്പോൾ.

അതുകൊണ്ട്, ഹരി നേരെ രഞ്ജുവിനോട് പറഞ്ഞു : ചേച്ചി,, പൈസ ഓകെ ആണ്, നമുക്ക് നാളെ ഇറങ്ങാം, പറ്റിയ സ്ഥലവും കടയും നോക്കാം.

രെഞ്ചു സന്തോഷം കൊണ്ട് പുഞ്ചിരിച്ചു മൂളി : മ്മ്മ്...

ഹരി : പിന്നെ,, ഞാനിത് പറയുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല. പറഞ്ഞോട്ടെ?..

എല്ലാവരും ഹരിയെ തന്നെ നോക്കി..

💬 Comments

View all comments