Chapter Title : മാറി മറിഞ്ഞ ജീവിതം [ശ്രീരാജ്]
ഹരി : നിങ്ങൾ ഇപ്പോൾ, അതായത്, സുനി ഏട്ടൻ,, ഡിവോഴ്സ് നോക്കണ്ടേ.. അതോ ഭാവിയിൽ ഏട്ടൻ നന്നായി തിരിച്ചു വന്നാൽ, വിളിച്ചാൽ....
രഞ്ജുവിന്റെ മുഖം കടന്നൽ കുത്തിയ മാതിരി ആയി. കണ്ണുകൾ ചുവന്നു. നിറഞ്ഞു..
" ഏട്ടൻ... തൂ...... " രഞ്ജിതയുടെ ആട്ടലും തുപ്പലും, എല്ലാവരും ഞെട്ടി..
രഞ്ജിത : അനുഭവിച്ചു മടുത്തു ഹരി,,, അയാളുടെ കൈ പതിയാത്ത ഒരു ഇഞ് സ്ഥലം ബാക്കി ഇല്ല ശരീരത്തിൽ. കൊച്ചിന്റെ അച്ചൻ അല്ലെ എന്ന് വച്ചാ.. പിന്നെ അയാൾ ഈ ജന്മത്തിൽ എന്തായാലും നന്നാവില്ല...
തല കുനിച്ചു കരയാൻ തുടങ്ങിയ രഞ്ജുവിനെ സുലോചനയും അഞ്ജുവും ചേർന്ന് കൂട്ടി കെട്ടി പിടിച്ചു.
അഞ്ചു പറഞ്ഞു : എന്നാ നാളെ തന്നെ, ഹരിയുടെ കൂടെ പോയി, ചേച്ചി ഒരു വക്കീലിനെ കാണ്..
സുലോചന : അതേ മോളെ,, അതാ നല്ലത്. അതാവുമ്പോൾ രണ്ടാമത് ഇനി ഒരു കല്യാണം...
അഞ്ജന ഉടനെ പറഞ്ഞു : രണ്ടും മൂന്നും ഒന്നും ഇല്ല ഇനി.. ഇനി ഒറ്റക്ക്, എന്റെ മോൾക്ക് വേണ്ടി ജീവിക്കണം. അമ്മ ജീവിച്ചില്ലേ...
പിന്നെ ആരും ഒന്നും മിണ്ടിയില്ല...
ഹരി തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ, രഞ്ജിത വിളിച്ചു : ഹരീ...
ഹരി തിരിഞ്ഞതും, രഞ്ജു നടന്ന് ഹരിയുടെ അടുത്ത് എത്തി, ഹരിയുടെ കൈകൾ കൂട്ടി പിടിച്ചു പറഞ്ഞു : എങ്ങിനെയാ ഞാൻ നന്ദി....
ഹരി : അയ്യേ... ചുമ്മാ ബോറക്കല്ലേ ചേച്ചി...
രഞ്ജിത പിന്നെ അഞ്ജുവിനെ കെട്ടി പിടിച്ചു നെറ്റിയിൽ ഉമ്മ വച്ചു പറഞ്ഞു : നീ കഴിഞ്ഞ ജന്മത്തിൽ, ഒരുപാട് നല്ല
💬 Comments
View all comments