Chapter Title : മാർക്കണ്ഡേയൻ 7 [SaHu]
ഞാൻ കൃഷിക്ക് കുറച്ചു മരുന്നടിക്കാനുണ്ടായിരുന്നു അത് അടിച്ചിട്ട് വരുന്നതാ. അല്ല ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ കടയിൽ നിൽക്കാൻ പിന്നെ എന്തിനാ പുറത്തുപോയി പണിയെടുക്കുന്നത് .
ഇത് കൊറച്ചു സമയത്തെ പാരിബാഡി യെല്ലേ ഒള്ളൂ കുറച്ചു പൈസ കിട്ടുന്ന സംഭവവും അവർ എന്നെമാത്രമാണ് വോളിക്കാര് . എന്നാ കുമാരേട്ടാ കടയിലേക്ക് ചെല്ല് എന്നും പറഞ്ഞു ഞാൻ നടന്നകന്നു വാഴത്തോട്ടവും കഴിഞ്ഞു മായയുടെ വീടിന്റെ അടുത്തെത്തി എനിക്ക് ദൂരെനിന്നേ വീട് കാണാമായിരുന്നു ഞാൻ ചെല്ലുമ്പോൾ മായ വീടിന്റെ ഉമ്മറത്ത് തന്നെ ഇടിക്കുന്നുണ്ടായിരുന്നു എന്നെ കണ്ടതും ചാടി എഴുന്നേറ്റു വീടിന്റെ ഉള്ളിലേക്ക് കയറിപ്പോയി ഞാൻ വീടിന്റെ ഉമ്മറത്തെത്തി അപ്പോയെക്കും മായയുടെ 'അമ്മ പുറത്തേക്കിറങ്ങിവന്നു എന്നെക്കണ്ടതും. ഹലോ ആരാഇത് നിനക്ക് ഈവഴിയൊക്കെ അറിയുമോ ഡാ. ഞാൻ വഴിഅറിയാഞ്ഞിട്ടു ചോദിച്ചു ചോദിച്ചാണ് വന്നതമേ .
എന്നാ മോൻ കയറിയിരിക്ക് ഞാൻ ചായയെടുക്കാം മായയുടെ 'അമ്മ പറഞ്ഞുതീർന്നില്ല ഉള്ളിൽനിന്നും മായയുടെ ശബ്ദ്ദം പുറത്തേയ്ക്കുവന്നു.. അമ്മേ വഴിയേ പോകുന്ന പിച്ചക്കാർക്കൊന്നും കയറി ഇറങ്ങാനുള്ളതല്ലാ എന്റെവീട് രണ്ടു പെണ്ണുങ്ങൾ മാത്രം ഉള്ള വീടാ ഇവിടെ കയറി നിരങ്ങാൻ ഞാൻ ആരെയും അനുവദിക്കുകയില്ല. ഞാൻ ഇടക്കിടക്ക് അവളെ കാണാൻ വരാത്തതിന്റെ അമർഷം എല്ലാം അവളുടെ വാക്കുകളിൽ അടങ്ങിയിട്ടുണ്ടെങ്കിലും എന്തോ അവളുടെ ആ സംസാരം എന്റെ ഉള്ളിൽ എവിടെയോ കുളത്തി വലിച്ചു മനസ്സിന്റെ നീറലായി സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നെനിക്ക്. വഴിയേ പോകുന്നവനെ കയ്യും കലാസവും കാട്ടി മയക്കിയിട്ട് നീ ന്നല്ലപിള്ള ചമയുന്നോ ഞാൻ തിരിച്ചു ചോദിച്ചുവെങ്കിലും എന്റെ കണ്ണു രണ്ടും നിറഞ്ഞൊഴികിപ്പോയി .
ഇതുകണ്ട മായയുടെ 'അമ്മ ഡാ മോനെ എന്നും പറഞ്ഞു മുറ്റത്തേയ്ക്ക് ചാടിയിറങ്ങി എന്റെ സെയ്‌ഡിൽ വന്നു തോളിൽ പിടിച്ചു ഉമ്മറത്തുള്ള കസേരയിൽ പിടിച്ചിരുത്തി .അമ്മയുടെ മുറ്റത്തേക്കുള്ള ഓട്ടം കണ്ടു മായയും മായയുടെ ജെഷ്ട്ടത്തിയും പുറത്തേയ്ക്ക് ഓടിവന്നു . മോനെ മനു നീ സങ്കടപെടേണ്ട അവൾ അറിവില്ലാണ്ട് പറഞ്ഞതല്ലേ എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു മായയുടെ ന്നേരെ തിരിഞ്ഞു . എടി വിവരമില്ലാത്തവളെ നിന്നെ ഞാനിന്നു ശരിയാക്കിത്തരാം എന്നുപറഞ്ഞു മായ്ക്കുന്നേരെ പാഞ്ഞടുത്തു കാര്യം അത്ര പന്തിയല്ലാ എന്ന് മനസ്സിലാക്കിയിട്ടെന്നവണ്ണം മായ ഓടി .നിൽക്കടി നിന്നോട് നില്കാനാ പറഞ്ഞത് ആ കുട്ടിയെ കരയിച്ചിട്ടു നീ ഇങ്ങോട്ട് വാ നിനക്ക് നിനക്ക് ഞാൻ വച്ചിട്ടുണ്ട് .ഇതുകേട്ട ഞാൻ വേഗം പോയി മുഗം കഴുകി ആകസേരയിൽ വന്നിരുന്നു .
എന്തുപറ്റി മനു മായയുടെ ചേച്ചി ചോദിച്ചു
💬 Comments
View all comments