0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 800

വീട്ടിൽ നിൽക്കാൻ കണക്കിന് 15 km അപ്പുറം ഉള്ള ഒരു നല്ല കോളേജിൽ എനിക്കു അഡ്മിഷൻ ശെരിയായി... ക്യാഷ് ന്റെ പവർ കൊണ്ട് അതെല്ലാം പെട്ടന്ന് തന്നെ നടന്നു.... അങ്ങനെ അഡ്മിഷൻ ഒക്കെ എടുത്തു ക്ലാസ്സ്‌ തുടങ്ങാൻ ആയി കാത്തിരുന്നു...

മണിക്കുട്ടി നാട്ടിൽ തന്നെ ആണ് ബാക്കി പഠനം.. അച്ഛന്റെ കാശിനു ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിൽ അവൾ ബാക്കി പഠനം തുടർന്നു.. അങ്ങനെ അവളും ബിസി ആയി..

എന്നാൽ ലീവ് ദിവസ്സങ്ങളിൽ അവൾ എന്നെ വിടാതെ പിടിക്കും.. എവിടെ എങ്കിലും ഒക്കെ കറങ്ങാൻ പോകും... അങ്ങനെ ദിവസ്സങ്ങൾ പോയി കൊണ്ടിരുന്നു... മണിക്കുട്ടിയുടെ സ്നേഹവും..

....................... ⚡️........... ⚡️....................

അങ്ങനെ ഇന്നാണ് ഞാനും പിന്നെയും കോളേജിൽ ജോയിൻ ചെയ്യാൻ പോകുന്ന ദിവസം.. എല്ലാം നല്ല രീതിയിൽ പോയാൽ മതിയായിരുന്നു.... എന്റെ സ്വഭാവം മാറാതെ നോക്കാൻ ഞാൻ തീരുമാനിച്ചു.... ഫസ്റ്റ് ഡേ ആയതു കൊണ്ട് ചെറിയ റാഗിങ് ഒക്കെ ഉണ്ടാവാൻ ചാൻസ് ഉണ്ടെന്നു അറിയാം.

എല്ലാം കൊച്ചു പിള്ളേർ അല്ലേ അത് കൊണ്ട് അവരോടു ഒന്നും ദേഷ്യ പെടാതെ എല്ലാം എൻജോയ് ചെയ്യാൻ ആണ് ഞാനും തീരുമാനിച്ചത്..

അവിടെ പഠിക്കുന്ന എല്ലാരും എന്നെക്കാളും എന്തായാലും ഇളയവർ ആയിരിക്കും.. അത് കൊണ്ട് ഞാനും പ്രശ്നം ഒന്നും ഉണ്ടാക്കാതെ നോക്കാൻ തീരുമാനിച്ചു..... അങ്ങനെ ഓരോന്ന് ആലോചിച്ചാണ് ഞാൻ കോളേജിൽ പോയതു.. ഫസ്റ്റ് ഡേ ആയതു കൊണ്ട് ഞാനും ഇന്ന് ബൈക്കിൽ ആണ് പോയത്..

ഞാൻ എന്റെ ഏറ്റവും പ്രിയപ്പെട്ട ജാവ കുട്ടനിൽ ആയിരുന്നു കോളേജിൽ എത്തിയത്.... കോളേജ് കവാടം കടന്നപ്പോൾ തന്നെ നവാഗതർക്ക് സ്വാഗതം എന്നാ ബാനർ ഒക്കെ തൂക്കി ഇരിക്കുന്നു......

ഞാൻ സന്തോഷത്തോടെ ആണ് കവാടം കടന്നു പോയത്...ഞാൻ നേരെ ബൈക്ക് പാർക്ക്‌ ചെയ്തു ക്ലാസ്സിൽ കയറാൻ ഇനിയും ടൈം ഉണ്ട് അത് കൊണ്ട് കുറച്ചു നേരം അവിടെ ഉള്ള ഒരു മറച്ചുവട്ടിൽ ഇരിക്കാം എന്ന് കരുതി അങ്ങോട്ട്‌ പോയി... നോക്കുമ്പോൾ അതിനപ്പുറത്തു തന്നെ ഇരിപ്പുണ്ട് വാനരപട.. കണ്ടാൽ അറിയാം സീനിയർ പട ആണെന്..

വരുന്ന ഓരോ പിള്ളേരെയും വിളിച്ചു എന്തൊക്കയോ പറയുന്നുണ്ട്.. ഞാൻ അങ്ങോട്ട്‌ മൈൻഡ് ചെയ്യാം പോയില്ല വെറുതെ എന്തിനാ തടി കെടക്കുന്നെ അല്ലേ... ഞാൻ ആദ്യ ദിവസം ആയതു കൊണ്ട് താടി ഒക്കെ ഷേവ് ചെയ്തു നന്നായിട്ടാണ് പോയത്.... ഇപ്പോൾ എന്നെ കണ്ടാൽ അവരെകൾ ഒക്കെ പ്രായം ഉണ്ടെന്നു തോന്നില്ല...

💬 Comments

View all comments