0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 800

ഇപ്പോൾ കാണാൻ വലിയ ലുക്ക്‌ ഒക്കെ ആണ്..

.

..

..

.

.

ഞാൻ അവമാരെ മൈൻഡ് ചെയ്തില്ല എങ്കിലും അവന്മാർ എന്നെ മൈൻഡ് ചെയ്യുന്നുണ്ട്.. കുറച്ചു കഴിഞ്ഞപ്പോൾ അവന്മാർ എന്നെ അങ്ങോട്ട്‌ വിളിച്ചു.. അവർ 3 ആളുകൾ ഉണ്ടായിരുന്നു... ഞാൻ പഞ്ച പാവം കണക്കിന് അങ്ങോട്ട്‌ പോയി.. അവന്മാരെ നോക്കി.. അവന്മാർ വിചാരിച്ചു കാണും ഞാൻ ഒരുപാട് പാൽകുപ്പി ആണെന്ന്.. അങ്ങനെ വിചാരിക്കട്ടെ കൊച്ചു പയ്യൻസ് അല്ലേ...... അവന്മാർ എന്നെ നോക്കി എനിക്കു നല്ല ചിരി വരുന്നുണ്ട് എങ്കിലിം ഞാൻ കടിച്ചു പിടിച്ചു നിന്നു.....

ഞാൻ അവന്മാരുടെ മുഖത്തു നോക്കി നിന്നു.. അതിൽ ഒരുത്തൻ

"എന്താടാ നിന്റെ പേര് "

"വ വാ വരുൺ "

ഞാൻ വിക്ക് അഭിനയിച്ചു പേര് പറഞ്ഞു

അത് കണ്ടപ്പോൾ അവന്മാർ ചിരിച്ചു.. അവൻമാരെ പേടിച്ചിട്ടാണ് എന്ന് കരുതി കാണും..

പിന്നെയും അവന്മാർ ഓരോന്ന് പറഞ്ഞു...ഞാനും അവന്മാർക്ക് മറുപടി കൊടുത്തു..

കുറച്ചു കഴിഞ്ഞപ്പോൾ അവന്മാർ അതിലെ വന്ന ഒരു പെൺകുട്ടിയെ അങ്ങോട്ട്‌ വിളിച്ചു.. അവൾ പേടിച്ചു പേടിച്ചു അങ്ങോട്ട്‌ വന്നു.. അവളെ കണ്ടാൽ തന്നെ അറിയാം ഒരു പാവം കുട്ടി ആണെന്ന്.. അവളുടെ മുഖത്തു ഭയം നിറഞ്ഞു നിന്നു. അവൾ അവിടെ വന്നു അവന്മാരുടെ മുഖത്തു നോക്കി...

"എന്താടി നിന്റെ പേര് "

അവൾ ശെരിക്കും പേടികൊണ്ട് വിക്കി വിക്കി പേര് പറഞ്ഞു..

"അ അ അശ്വതി "

"ഓ നല്ല പേരാണല്ലോ.... "

അതിൽ ഒരുത്തൻ പറഞ്ഞു..... മറ്റൊരുത്തൻ അവളെ അടിമുടി നോക്കിട്ടു പറഞ്ഞു.

" പേര് മാത്രം അല്ല കാണാനും കിടു ആണ് മോനെ "

അവൾ ഒന്നും പറയാതെ തല കുനിച്ചു നിന്നു.... അവന്മാർ എല്ലാം കിടന്നു ചിരിച്ചു . ഞാൻ അപ്പോഴും അവിടെ തന്നെ ഉണ്ടായിരുന്നു.... അവന്മാർ എന്നെയും അവളെയും നോക്കിയിട്ട്...

"നീ ഒരു കാര്യം ചെയ്..... ദേഷ്യം നിക്കുന്ന ഇവനെ കണ്ടോ.. ഇവനെ നീ പ്രൊപ്പോസ് ചെയ് "

അവമാർ എന്നെ ചൂണ്ടി അവളോട്‌ പറഞ്ഞു.. അവൾ കേട്ടപ്പോൾ മുഖത്തു വിഷമം ആയി എന്നെ നോക്കി.ഞാൻ ഒന്നുമില്ല എന്ന് കണ്ണ് കൊണ്ട് കാണിച്ചു.. അവൾ പിന്നെയും തല കുനിച്ചു നിന്നു.. അവന്മാർ പിന്നെയും പ്രൊപ്പോസ് ചെയ്യാൻ പറഞ്ഞു.. അവസാനം അവന്മാർക്കു ദേഷ്യം വന്നു.. അവളെ നോക്കി അവൾ ആണേൽ ആകെ പേടിച്ചു നിൽക്കുക ആണ്..

"ഡി

💬 Comments

View all comments