0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 2.5K

പറഞ്ഞു.. സമയം നോക്കിയപ്പോൾ 10.30 അപ്പോൾ അവൾ ക്ലാസ്സിൽ ആയിരിക്കും.. ഉച്ചക്ക് അവളെ വിളിക്കാം എന്ന് വിചാരിച്ചു.... ഞാൻ ഫോണിൽ നോക്കി ഇരുന്നു..

നോക്കുമ്പോൾ ആരോ കഥവ് തുറക്കുന്ന ഒച്ച കേട്ടു... വാതിൽ തുറന്ന ഒരാൾ ഓടി വന്നു എന്റെ ഞെഞ്ചിൽ വീണു.. നോക്കുമ്പോൾ അച്ചുവാണ്.. അവൾ എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.. ഞാനും അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു.. അവളുടെ കണ്ണുനീർ എന്റെ ഷർട്ട്‌ നനച്ചപ്പോൾ ഞാൻ അവളെ വിടുവിച്ചു.. അപ്പോൾ ഒരാൾ ഞങ്ങളെ തന്നെ നോക്കി വാതിലിൽ നിനൽക്കുക ആയിരുന്നു.. ആളെ കണ്ടു ഞാൻ ഞെട്ടി..

ആര്യ മിസ്സ്‌...

അപ്പോ ഇവർ ഒരുമിച്ചാണ് വന്നത്... ഞാൻ മിസ്സിനെ നോക്കി ചിരിച്ചു... അവർ എന്നെയും അപ്പോഴും അച്ചു കരയുക ആയിരുന്നു..

"എന്റെ പോന്നു അച്ചു നീ എന്തിനാ ഇങ്ങനെ കിടന്നു കരയുന്നെ.. കണ്ടോ എനിക്കു കുഴപ്പം ഒന്നും ഇല്ല.. അയ്യേ ഇങ്ങനെ കരയല്ലേ..... നീ കരഞ്ഞാൽ എനിക്കും വിഷമം ആകില്ലേ.. "

"ചേട്ടായി എന്നാലും അവൻ ചേട്ടായിയെ ഉപദ്രവിക്കാൻ നോക്കിലെ..."

"അയ്യേ അതിനെന്താ...... അവൻ ഇപ്പോൾ മുകളിലത്തെ ഫ്ലറിൽ ICU യിൽ കിടക്കുന്നു.. അവനു ഞാൻ വേണ്ടത് കൊടുത്തു... പോരാത്തതിന് നീയും പരാതി കൊടുത്തില്ലേ..... ഇനി എന്റെ പോന്നു കരയില്ലേ "

ഞാൻ അവളെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു.. അവളെ ഞാൻ ചിരിപ്പിച്ചു... അവൾ ഇപ്പോൾ കരച്ചിൽ എല്ലാം നിർത്തി.. ഞാൻ നോക്കുമ്പോൾ ആര്യ ഞങ്ങളുടെ കുറുമ്പൊക്കെ നോക്കി അത്ഭുതത്തോടെ നിൽക്കുന്നു...

"മിസ്സ്‌ ഇന്ന് ലീവ് എടുത്തോ... വരേണ്ടി ഇരുന്നില്ല വെറുതെ എന്തിനാ.. "

ഞാൻ

💬 Comments

View all comments