0%

Chapter Title : മാറ്റകല്യാണം 2 [MR WITCHER]

Author : MR WITCHER Read All Parts 2.5K

അനിയത്തി ആണ് മിസ്സ്‌ "

"മ്മ് "

"മിസ്സ്‌ എന്നെ ഹോസ്പിറ്റലിൽ കാണാൻ വരുമെന്നു ഞാൻ വിചാരിച്ചില്ല...."

"അതെന്താ ഞാൻ വന്നാൽ.. എന്താ ഞാൻ വന്നത് ഇഷ്ടം ആയില്ലേ "

"അങ്ങനെ ഒന്നും ഇല്ല മിസ്സ്‌.... ഞാൻ വെറുതെ പറഞ്ഞതാ "

"ഓ.... പിന്നെ എന്നെ ഇനി മിസ്സ്‌ എന്ന് വിളിക്കണ്ട.. ആര്യ ന്നു വിളിച്ചാൽ മതി.. അല്ലേൽ അമ്മുന്നു വിളിച്ചോ "

അവർ പറയുന്ന കേട്ടു ഞാൻ ഒന്നു ഞെട്ടി.. എന്നാൽ സന്തോഷവും തോന്നി.... അവർക്കും എന്നോട് എന്തോ ഒരു ഇഷ്ടം ഒക്കെ ഉണ്ട്..

"അയ്യോ.. അതെങ്ങനെയാ.... മിസ്സ്‌ എന്റെ ടീച്ചർ അല്ലേ.. കൂടാതെ പ്രായത്തിൽ എന്നെക്കാൾ മുതിർന്ന ആളാണ്.. അപ്പോൾ എങ്ങനെ ആണ് ഞാൻ പേര് വിളിക്കുന്നെ...."

"അത്... എനിക്കു ഇയാളെക്കാൾ പ്രായം കുറവാണു... എനിക്കു 24 വയസ്സേ ഒള്ളു...... ഞാൻ ഗസ്റ്റ്‌ ലക്ചർ ആണ് അവിടെ "

അത് കേട്ടപ്പോൾ ഞാൻ പിന്നെയും ഞെട്ടി.... അവൾക്കു എന്നെക്കാൾ പ്രയാകുറവോ.... അപ്പോൾ എനിക്കു അവളെ ഇഷ്ടം തോന്നിയത്തിൽ തെറ്റില്ല... അവളെ പ്രണയിക്കുന്നത് തെറ്റല്ല... എനിക്കു നല്ല സന്തോഷം വന്നു..... എന്നാലും ഞാൻ പിന്നെയും അവളുടെ മനസ്സറിയൻ പറഞ്ഞു..

"അതൊന്നും ശെരിയാകുല മിസ്സ്‌.... എന്തായാലും എന്റെ ടീച്ചർ അല്ലേ "

"അത് കുഴപ്പം ഇല്ല.. ക്ലാസ്സിൽ വച്ചു എന്നെ മിസ്സ്‌ എന്ന് വിളിച്ചോ.. അല്ലാത്തപ്പോൾ എന്നെ പേര് വിളിച്ചോ... എനിക്കു അതാ ഇഷ്ടം..."

"അങ്ങനെ എങ്കിൽ ഓക്കേ ആര്യ... ???"

"?"

അവൾ തിരിച്ചു ഒരു ചിരിക്കുന്ന സ്മൈലി അയച്ചു.... പിന്നെയും ഞങ്ങൾ എന്തൊക്കയോ സംസാരിച്ചു..

💬 Comments

View all comments