0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 731

മാറ്റകല്യാണം 3

Mattakallyanam Part 3 | Author : Mr Witcher | Previous Part


നിങ്ങൾ നൽകിയ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി...  ഒരിക്കലും പ്രതീക്ഷിച്ചതല്ല  ഇത്തരത്തിൽ ഒരു സപ്പോർട്ട് കിട്ടും എന്ന്.... എല്ലാംവർക്കും ഒരിക്കൽ കൂടി നന്ദി...

പ്രണയ കഥകളെ സ്നേഹിക്കുന്ന ഒരുപാട്പേർ ഇവിടെ ഉണ്ട്.. അവർക്കു വേണ്ടി ഉള്ള കഥയാണ് ഇത്.. എന്നാലും രമിത പോലെ അവസാനിപ്പിക്കില്ല...എന്നുവെച്ചു കഥയിൽ ആവശ്യം ഇല്ലാതെ കമ്പി ആഡ് ചെയ്യാൻ വേണ്ടി മാത്രം കഥയെ വളച്ചോടിക്കാൻ ഞാൻ ഒരുക്കം അല്ല.... കമ്പി മാത്രം പ്രതീക്ഷിച്ചു വരുന്നവർ ഈ കഥ വായിക്കണം എന്നില്ല...❤️❤️❤️

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി ❤️?❤️

....

...

..

തുടരുന്നു ⚡️

.

"എനിക്കു ഒരു കാര്യം പറയാൻ ഉണ്ട് "

"എന്താ അമ്മു കാര്യം... പറഞ്ഞോ"

"ഇപ്പോൾ അല്ല നാളെ നേരിട്ട് പറയാം......"

"ഓ അത്ര വലിയ കാര്യം ആണോ....?"

"അതെ... നാളെ നേരിട്ട് പറയാം "

"ഓ എന്നാൽ എനിക്കും നാളെ ഒരു കാര്യം പറയാൻ ഉണ്ട്.... കേട്ടോ "

"മ്മ് "

അവൾ എന്താണ് പറയാൻ പോകുന്നെ എന്ന് എനിക്കു ഉറപ്പായി... അവൾ പറയുന്നതിന് മുൻപ് അത് പറയാൻ തന്നെ ഞാൻ തീരുമാനിച്ചു.. അവൾക്കു ഒരു സർപ്രൈസ് കൊടുക്കണം.. നാളെ പോയി ഒരു റിങ് വാങ്ങണം ആദ്യം... എന്നിട്ട് അവളോട്‌ പറയണം.. ഞാൻ എല്ലാം മനസ്സിൽ കണക്കു കൂട്ടി കാത്തിരുന്നു.... നാളത്തെ ദിവസ്സത്തിനായി..... ... .

.. ഞാൻ രാവിലെ തന്നെ എണിറ്റു.. ആദ്യം നോക്കിയത് വാട്സ്ആപ്പ് ആണ്... അതിൽ അവളുടെ മെസ്സേജ് ഉണ്ടായിരുന്നു...

"ഹായ്..... ഗുഡ് മോർണിംഗ് " . .

"ഇന്ന് ലഞ്ച് ടൈം കഴിഞ്ഞു ലൈബ്രറി വരണം.. ഞാൻ അവിടെ കാണും... ബാക്കി നേരിട്ട് പറയാം "

എന്നായിരുന്നു അവൾ അയച്ച മെസ്സേജ്..... എനിക്കു അത് കണ്ടപ്പോൾ വലിയ സന്തോഷം ആയി......ഞാൻ പെട്ടന്ന് എണിറ്റു രാവിലത്തെ പരിപാടി ഒക്കെ കഴിഞ്ഞു.. താഴേക്കു പോയി.. ഇന്ന് വലിയ സന്തോഷത്തിൽ ആയിരുന്നു ഞാൻ.. തഴപ്പോയി അമ്മമാർക്കും ഉമ്മയും കൊടുത്തു... മണിക്കുട്ടിയെയും പൊക്കി ഫുഡ്‌ കഴിക്കാൻ ഇരുന്നു ...

ഫുഡ്‌ കഴിച്ചു പോകാൻ ഇറങ്ങി.. മണിക്കുട്ടിക്ക് ഇന്ന് ക്ലാസ്സ്‌ ഇല്ലായിരുന്നു.. ഞാൻ അവളോട്‌ ആദ്യമായി മറച്ചു വച്ച കാര്യം ആര്യ ആയിരുന്നു.... എന്നാൽ ഇന്ന് എല്ലാം സെറ്റ് ആയിട്ട് അവളോട്‌ പറയണം

💬 Comments

View all comments