Chapter Title : മാറ്റകല്യാണം 3 [MR WITCHER]
മതി എന്നാണ് എന്റെ ആഗ്രഹം.... അങ്ങനെ അടുത്ത ഹൗർ കഴിഞ്ഞു ലഞ്ച് ടൈം ആയി... ഞാൻ അച്ചുനെ വിളിച്ചു ക്യാന്റീനിൽ പോകാൻ വരാൻ പറഞ്ഞു.. അവൾ ബാഗ് എന്റെൽ തന്നിട്ട് ടോയ്‌ലെറ്റിൽ പോയിട്ട് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയി.. ഞാൻ നേരെ ക്യാന്റീനിൽ പോയി അവൾക്കായി കാത്തിരുന്നു.. എന്നാൽ എന്റെ മനസ്സ് മുഴുവൻ ആര്യ ആയിരുന്നു.. അവൾ ഇന്ന് എന്റേത് ആകും എന്ന് എനിക്കു ഉറപ്പായി..
അവൾ ഇന്ന് എനിക്കു വേണ്ടി ആണ് ഇങ്ങനെ ഒരുങ്ങി വന്നത് എന്ന് എനിക്കു മനസ്സിലായി.. ഞാൻ അവിടെ ടേബിളിൽ ഇരുന്നു ആലോചിച്ചു കൊണ്ടിരുന്നു..... .. . .. . ... . .. .
ഞാൻ അച്ചുവിനെ നോക്കി അങ്ങനെ ഇരുന്നു.. കുറെ നേരം ആയിട്ടും അവളെ കണ്ടില്ല.. ഞാൻ അക്ഷമാനായി അവിടെ ഇരുന്നു... എന്നാൽ അവളെ കണ്ടില്ല.. ഞാൻ നോക്കി ഇരുന്നു..
നോക്കുമ്പോൾ ഗോപിക ഓടിപിടിച്ചു വരുന്നു..ഇവൾ എന്റിനാണ് ഇങ്ങനെ ഓടിപിടിച്ചു വരുന്നേ എന്ന് ഞാൻ ആലോചിച്ചു.... അവൾ ഓടി എന്റെ അടുത്ത് വന്നു... അവൾ നന്നായി കിതച്ചു കൊണ്ട് നിന്നു.. ഞാൻ അവളെ നോക്കി എണിറ്റു.. അവൾ എന്നെ ചാരി കിതാപ്പ് മാറ്റി...
"എന്താ.. ഗോപികേ... നീ എന്തിനാ ഇങ്ങനെ ഓടി പിടിച്ചു വരുന്നേ.. എന്തുപറ്റി " . .അവൾ കിതാപ്പ് മാറി അവിടെ ഇരുന്ന വെള്ളം എടുത്തു കുടിച്ചു..
"ചേട്ടാ... അത്... അശ്വതി ക്ലാസ്സിൽ വന്നിരുന്നു കരയുന്നു.. "
" എന്താ..."
ഞാൻ കേട്ടത് വിശ്വാസിക്കാൻ ആകാതെ ചോദിച്ചു.. അവൾ എന്തിനാ ഇപ്പോൾ കരയുന്നെ എന്ന് എനിക്കു തോന്നി....
"എടി അവൾ എന്തിനാ ഇപ്പോൾ ഇങ്ങനെ കിടന്നു കരയുന്നെ... നേരത്തെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ "
"അറിയില്ല ചേട്ടാ... അവൾ വല്ലാതെ കരയുന്നു... ചേട്ടൻ ഒന്നു വാ.. ചേട്ടൻ വന്നാൽ അവൾ പറയും "
ഞാൻ കേട്ട ഉടനെ ക്ലാസ്സിലോട്ടു ഓടി... നേരെ സ്റ്റെപ് ഒക്കെ ചാടി കയറി ഞാൻ ക്ലാസ്സ് ലക്ഷ്യം ആക്കി പോയി.. പുറകെ ഗോപികയും ഉണ്ടായിരുന്നു.. ഞാൻ നേരെ ക്ലാസ്സിൽ കയറിയപ്പോൾ അവൾ അവൾ അവിടെ ചെയറിൽ ഇരുന്നു കരയുന്നു... ക്ലാസ്സിലെ എല്ലാരും അവളെ നോക്കി വല്ലാതെ നിൽക്കുന്നു..... ഞാൻ അവളുടെ അടുത്ത് ചെന്ന് അവളെ വിളിച്ചു...
"മോളെ അച്ചു "
അവൾ ഒന്നു നോക്കി അവളുടെ മുഖം കണ്ടപ്പോൾ ഞാൻ ആകെ വല്ലാതെ
💬 Comments
View all comments