Chapter Title : മാറ്റകല്യാണം 3 [MR WITCHER]
കുസൃതി ചിരിച്ചു ഉണ്ടായിരുന്നു.. എല്ലാരും എന്നെ നോക്കി ചിരിക്കുന്നു.. ഞാൻ വായും പിളർന്നു ഇരുന്നു നോക്കിയത് അവർ കണ്ടു കാണണം.. ഞാൻ എല്ലാരേയും നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു.. എന്റെ അടുത്ത് മണിക്കുട്ടിയും അച്ചുവും പിന്നെ കുറെ ബന്ധുക്കളും ഉണ്ടായിരുന്നു....
ആര്യ മണ്ഡപം വലം വച്ചു എല്ലാരിലും നിന്നും അനുഗ്രഹം ഒക്കെ വാങ്ങി.. എന്റെ അടുത്ത് വന്നിരുന്നു.. അവൾ എന്നെ നോക്കി എല്ലാരേയും കാണിക്കാൻ ഒരു ചിരി ചിരിച്ചു... ഞാനും....
അങ്ങനെ സമയം ആയപ്പോൾ കെട്ടിമേളം ഒക്കെ കേൾക്കാൻ തുടങ്ങി.. അവിടെ കേൾക്കുകന്നതിനേക്കാളും വലിയ മേളം എന്റെ ഉള്ളിൽ കേൾക്കുണ്ടായിരുന്നു.... കർമ്മി പറഞ്ഞതിന് അനുസരിച്ചു അച്ഛൻ താലി എടുത്തു എന്നിൽ തന്നു... എന്റെ കൈ വിറക്കാൻ തുടങ്ങി.... AC ഉള്ള ഹാളിലും ഞാൻ വല്ലാതെ വിയർക്കാൻ തുടങ്ങി.... അത് എല്ലാരും കണ്ടു ചിരിച്ചു..
ഞാൻ ആര്യയുടെ കഴുത്തിൽ താലി വക്കാൻ പോയപ്പോൾ മണിക്കുട്ടി അവളുടെ മുടി പൊക്കി പിടിച്ചു... ഞാൻ മനസ്സിൽ പ്രാർത്ഥിച്ചു താലി കെട്ടി.. ആര്യ കണ്ണടച്ച് പ്രാത്ഥിച്ചു... ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടി കൊളുത്തു മുറുക്കി.. അവൾ പ്രാർത്ഥന ഓടെ തന്നെ ഇരുന്നു..
ഞാൻ മനസ്സിൽ ഓർത്തു ഇവൾ ഇന്ന് എന്റെ ഭാര്യ ആയിരിക്കുന്നു.. എന്റെമേൽ അവൾക്കു ഇപ്പോൾ അവകാശം ഉണ്ട്.. അവൾക്ക് എന്തും ചെയ്യാം.. എന്റെ ചിന്തകൾ പിന്നെയും കാടുകയറി.. അന്ന് അങ്ങനെ ഒരു സംഭവം നടന്നില്ലായിരുന്നു എങ്കിൽ ഈ നിമിഷം ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുമായിരുന്നു.. എന്നാൽ എന്നെ കൊണ്ട് സന്തോഷിക്കാൻ കഴിയുന്നില്ല... പറ്റുന്നിയല്ല...
ഞാൻ മനസ്സിൽ തീരുമാനിച്ചു അവളെ ഒരിക്കലും ഞാൻ കാരണം കരയിക്കാൻ പാടില്ല.. അവൾ എന്നെ എന്തുവേണോ ചെയ്തോട്ടെ.. അവളുടെ ഇഷ്ടം പോലെ ജീവിക്കട്ടെ.. അവൾക്കു സമയം ആകുമ്പോൾ എന്നെ സ്നേഹിക്കട്ടെ... അതുവരെ ഞാൻ കാത്തിരിക്കും....
എല്ലാം എന്റെ മണിക്കുട്ടിക്ക് വേണ്ടി ????
അങ്ങനെ കേട്ടു കഴിഞ്ഞു എല്ലാം ചടങ്ങ് പോലെ നടന്നു.... അവളുടെ അച്ഛൻ എനിക്കു അവളെ കൈ പിടിച്ചു തന്നു.. എന്നും കൂടെ ഉണ്ടാകും എന്നാ വിശ്വസ്സത്തോടെ ആദ്ദേഹം മകളെ മറ്റൊരുവന്റ കയ്യിൽ
💬 Comments
View all comments