0%

Chapter Title : മാറ്റകല്യാണം 3 [MR WITCHER]

Author : MR WITCHER Read All Parts 735

"

അവൻ വൃത്തികെട്ട നാക്കിൽ നിന്നു ചേട്ടനെയും എന്നെയും പറ്റി പറഞ്ഞപ്പോൾ എനിക്കു ദേഷ്യം വന്നു..

" അനാവശ്യം പറയരുത്..... "

ഞാൻ അവന്റ നേരെ അടിക്കാൻ കൈ ഓങ്ങി.. അവൻ എന്റെ കയ്യിൽ പിടിച്ചു.. എന്നിട്ട് അവൻ എന്റെ മുഖത്തു അടിച്ചു... അടികൊണ്ട ഞാൻ നേരെ ചുമരിൽ പോയി ഇടിച്ചു.. ചുമരിൽ കൊണ്ട് എന്റെ ചുണ്ട് മുറിഞ്ഞു... ഞാൻ പിന്നെ അവിടന്ന് കരഞ്ഞു കൊണ്ട് ഓടി ക്ലാസ്സിൽ വന്നിരുന്നു

/////?////?///////////?///////////////?//////////

(ബാക്ക് ടു വരുൺ )

അച്ചു പറയുന്ന കേട്ടപ്പോൾ എനിക്കു എന്റെ നിയന്ത്രണം വിട്ടു. വല്ലാതെ ആയി.. അവളുടെ മുഖം നോക്കുമ്പോൾ സങ്കടവും ദേഷ്യവും ഒരുമിച്ചു വന്നു.. ഞാൻ അവളുടെ കയ്യും പിടിച്ചു പുറത്തോട്ടു പോയി.. കാര്യം മനസ്സിലായ അവൾ എന്റെ കൈ വിടുവിക്കാനും ഒക്കെ നോക്കി.. എന്നാൽ ഞാൻ അവളെ ഒന്നു നോക്കിയപ്പോൾ അവൾ പേടിച്ചു പോയി.. മിണ്ടാതെ എന്റെ കൂടെ തന്നെ വന്നു... ഞാൻ ദേഷ്യം കൊണ്ട് വല്ലാത്ത അവസ്ഥയിലും...

എന്നിൽ നിന്നു എന്റെ കണ്ട്രോൾ നഷ്ടമാകുന്നത് ഞാൻ അറിഞ്ഞു. ഞാൻ അവളെയും കൊണ്ട് നേരെ അവന്റ ക്ലാസ്സിൽ ചെന്ന് കേറി.. അവിടെ കുറച്ചു പയ്യന്മാരും കുറച്ചു പെൺകുട്ടികളും മാത്രം ഉണ്ടായിരുന്നു.. അതിൽ ആരാണ് ആളെന്നു എനിക്കു അറിയില്ലായിരുന്നു..

ഞങ്ങളെ ക്ലാസ്സിൽ കണ്ടതും അവർ എല്ലാം നോക്കി... ജൂനിയർസ് സീനിയർസിന്റെ ക്ലാസ്സിൽ കയറിയ സംഭവം ആണ്.... അതിൽ ഒരുത്തൻ ഞങ്ങളുടെ മുന്നിൽ വന്നു..

"നിനക്കൊക്കെ എന്താടാ ഞങ്ങളുടെ ക്ലാസ്സിൽ കാര്യം... ഇറങ്ങേടാ പുറത്തു.. "

അവൻ അതും പറഞ്ഞു ചൂടായി.. ദേഷ്യത്തിൽ നിൽക്കുന്ന എനിക്കു അത് കേട്ടപ്പോൾ പിന്നെയും ദേഷ്യം കൂടി... ഞാൻ അവനെ കാത്തുന്ന കണ്ണുകളും ആയി നോക്കി.. അവൻ എന്റെ മുഖം കണ്ടു ഒന്നു ചെറുതായി ഒന്നു പേടിച്ചു പിന്നോട്ട് പോയി.. ഞാൻ അവന്റെ കോളറിൽ പിടിച്ചു തൂക്കി...

"നീ ആണോടാ അരവിന്ദ്.... ആണോടാ "

ഞാൻ അവനെ പിടിച്ചു അലറി... അവൻ ഒന്നു പേടിച്ചു പോയി.. അവൻ വല്ലാതെ ആയിട്ടുണ്ട്.. എന്റെ മട്ടും ഭാവവും എല്ലാം കണ്ടു ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാം പേടിച്ചു.. അപ്പോൾ പുറകിലെ ചെയറിൽ നിന്നു ഒരുത്തൻ ഇറങ്ങി എന്റെ അടുത്ത് വന്നു... ഞാൻ മറ്റവനെ ആങ്ങോട്ട് മാറ്റി വിട്ടു

''ഞാൻ ആണെടാ അരവിന്ദ്... എന്താടാ.. നീ ഒക്കെ ക്ലാസ്സിൽ കയറി ഷോ കാണിക്കുന്നോ.. "

അവൻ എന്നോട്

💬 Comments

View all comments