0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2677

ഞാൻ തയാറായില്ല..

ഇപ്പോൾ അവളും എന്നെ നന്നായി അവോയ്ഡ് ചെയ്യാൻ തുടങ്ങി എന്ന് തോന്നി.. ഇപ്പോ മുറിയിൽ അവൾ എന്നെ ഒന്നു നോക്കുന്നു കൂടി ഇല്ലായിരുന്നു.. ഞാൻ ആകെ വട്ടുപിടിച്ച അവസ്ഥ.... ഒരുമിച്ചു ഒരേ കട്ടിലിൽ കിടക്കുമെങ്കിലും ഞങ്ങൾ അപരിചിതർ ആയിരുന്നു...

ഇപ്പോൾ അവൾ എന്നെ രാവിലെ വിളിച്ചുണർത്താറില്ല അവളും അവളുടെ വാശികളും ആയി മുന്നോട്ടു പോയി... അമ്മ മാർക്ക് ചെറിയ സംശയം ഒക്കെ തോന്നി തുടങ്ങി എന്ന് എനിക്കു തോന്നി.. കാരണം ഇപ്പോൾ ഞാനും അവളും മറ്റുള്ളവരുടെ മുന്നിൽ പോലും വലിയ അടുപ്പം ഒന്നും കാണിക്കുന്നില്ല.. എന്നാൽ അവർ ഒന്നും ചോദിച്ചുമില്ല.....

എന്നാൽ എനിക്കു അവളെ അങ്ങനെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു.. ഞാൻ അവളെ നല്ല രീതിയിൽ തന്നെ ശ്രെദ്ധിച്ചു... അവളുടെ സൗന്ദര്യം കാണുമ്പോൾ എനിക്കു ചിലനേരം അസ്സുയയും കുറ്റബോധവും ഒക്കെ തോന്നും.. ഞാൻ എന്നെ തന്നെ പലപ്പോഴും തെറിവിളിക്കും.. എന്റെ ഈഗോ ആണ് എല്ലാത്തിനും കാരണം എന്നു എനിക്കു അറിയാം..

ഞാൻ ഇപ്പോൾ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങാൻ തുടങ്ങി.. എന്നും പോകുമ്പോൾ അവൾക്കു എന്തേലും സാധനം ഒക്കെ വാങ്ങി കൊണ്ടുപോകും.. അവൾക്ക് മസാലദോശ യും, മട്ടൻ ബിരിയാണിയും, സ്റ്റൗബെറി ഐസ്ക്രീം ഒക്കെ ഭയങ്കര ഇഷ്ടം ആണ്... മിക്ക ദിവസ്സവും ഞാൻ അവൾക്കു അത് ആരും കാണാതെ വാങ്ങി കൊണ്ട് കൊടുക്കും.. കയ്യിൽ കൊടുക്കില്ല ഞാൻ ബെഡിൽ വച്ചിട്ട് ഒരു സ്മൈലി ബോളും എടുത്തു വാക്കും.. അവൾ അതൊക്കെ കഴിക്കും എന്നാണ് ഞാൻ വിശ്വശ്ശിക്കുന്നത്.. എന്നാൽ അവൾ അതിനെ പറ്റി ഒന്നും തന്നെ എന്നോട് പറയുകയോ ഒന്നും തന്നെ ചെയ്യുന്നില്ലായിരുന്നു....

ഓരോ ദിവസ്സംവും ഓരോ സാധനം ഞാൻ അവൾക്കായി കൊണ്ട് കൊടുക്കും.. അവളുടെ മുഖത്തു ഇപ്പോൾ ചെറിയ പുഞ്ചിരി ഒക്കെ കാണാം എന്നാൽ ഞാൻ കാണുമ്പോൾ അതൊക്കെ മറയ്ക്കും.. എനിക്കും അത് കാണുമ്പോൾ സന്തോഷം വരാൻ തുടങ്ങി.. എന്നാൽ അവളോട്‌ എല്ലാം തുറന്നു സമാരിക്കാൻ ഒന്നും കഴിയുന്നില്ല...

ചില ദിവസ്സം ഞാൻ അവൾക്കു വീട്ടിൽ ഇടാൻ പാകത്തിന് ഉള്ളത് ഡ്രസ്സ്‌ ഒക്കെ വാങ്ങി കൊടുക്കും അവൾ അതൊക്കെ ഇട്ടോണ്ട് വരുമ്പോൾ എനിക്കു വലിയ സന്തോഷം ആണ്.. അവൾക്കു എന്നോട് ഇപ്പോഴും ഇഷ്ടം ഉണ്ടെന്നു എനിക്കു മനസിലായി..

മണിക്കുട്ടി ഇടയ്ക്കു വിളിക്കും... അവർ പോയിട്ട് ഇപ്പോൾ ഒരാഴ്ച ആയി... അവർ അവിടെ അടിച്ചു പൊളിക്കുക ആണ്.. എന്നാൽ എന്നെ വിളിക്കുമ്പോൾ

💬 Comments

View all comments