0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2678

അവൾക്കു എന്നെ മിസ്സ്‌ ചെയ്യുന്നു ഒക്കെ പറയും... ഞങ്ങൾ കൂടി ഒപ്പം പോകാൻ ഉള്ളതായിരുന്നു എന്ന് ഒക്കെ പറയും... ഞാൻ അവളെ സമാധാനിപ്പിച്ചു വിടും.

ഇടക്ക്ക് ചില ദിവസ്സങ്ങളിൽ ഞങ്ങൾ ആര്യയുടെ വീട്ടിൽ പോയി നിൽക്കുമായിരുന്നു.. അവർക്കും അത് വലിയ സന്തോഷം ആണ്... ഇടയ്ക്കു അവളുടെ അച്ഛനുമായി ചെറിയ രീതിയിൽ വെള്ളം ഒക്കെ അടിക്കും ഓവർ ആകില്ല എന്നാലും ഒരു സന്തോഷം എന്നാ രീതിയിൽ... എന്നാൽ ഇതൊന്നും അവൾക്കു ഇഷ്ടം ആകുന്നില്ലായിരുന്നു അവൾ എന്നോട് നേരിട്ട് പറയില്ല.. അവളുടെ അച്ഛനെയും പിടിച്ചു എന്തൊക്കയോ പറഞ്ഞു വഴക്ക് പറയും..
അദ്ദേഹം അത് എന്നോട് പറയും അതൊക്കെ കേൾക്കുമ്പോൾ എനിക്കു ചിരി വരും.. അവൾക്കു എന്നോട് സ്നേഹം ഉണ്ട്.. എന്നാൽ അവൾക്കു എന്തൊക്കയോ വാശിയും..... ഇണക്കവും പിണക്കവും ആയി ഞങ്ങളുടെ ജീവിതം മുന്നോട്ടു പോയി...

എന്നാൽ അവൾ ഇപ്പോൾ എന്റെ മനസ്സിൽ പഴയതിനെക്കാളും സ്‌ട്രോങ് ആയി പോന്നു.. ഒരുദിവസവും മുടക്കാതെ ഞാൻ അവൾക്കു ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങി കൊണ്ടിരുന്നു.. എന്റെ സ്നേഹം ഞാൻ അവൾക്ക് അങ്ങനെ ആണ് പറഞ്ഞു കൊടുത്തത്.. അല്ലാതെ പ്രകടിപ്പിക്കാൻ എനിക്കു കഴിഞ്ഞില്ല......

ചില ദിവസ്സം രാവിലെകളിൽ ഞാൻ അവളെ ടവലിൽ മാത്രം പൊതിഞ്ഞ ശരീരം കണ്ടാണ് ഉറക്കം ഉണരുന്നതു.. അവൾ എന്നെ കാണിക്കാൻ മനഃപൂർവം ചെയ്യുന്നതാണോ എന്ന് പോലും എനിക്കു സംശയം ഉണ്ടായിരുന്നു... അവളെ അങ്ങനെ കാണുമ്പോൾ എനിക്കു അന്നത്തെ ദിവസം അതിന്റ ഹാങ്ങോവറിൽ ആയിരിക്കും.... അവളുടെ മേനിയാഴകിൽ ഞാൻ എന്നെ തന്നെ മറന്നു പോകുന്ന അവസ്ഥ.... എല്ലാം വിധി അല്ലേ...

ദിവസ്സങ്ങൾ പിന്നെയും കടന്നു പോയി അവളോട്‌ ഉള്ളത് ഇഷ്ടം കൂടി കൂടി വരുകയും ചെയ്തു.... അവളെ കാണാതെ ഇരിക്കാൻ വയ്യ എന്നാ അവസ്ഥയിൽ ഞാൻ എത്തിയെന്നു വേണം പറയാൻ..

---------------------------------------------------------------------------

അങ്ങനെ ഒരു ദിവസം ഞാൻ ഓഫീസിൽ ജോലി ഒകെ നോക്കി ഇരിക്കുന്ന സമയം.. കുറച്ചുനാൾക്ക് ശേഷം ഇപ്പോഴാണ് തിരക്കുകൾ ഒന്നു ഒഴിഞ്ഞത്.. ഞാൻ അങ്ങനെ ഒരു ഫയൽ നോക്കി ഇരിക്കുന്ന ടൈം ആണ് HR എന്നെ ഫോണിൽ വിളിച്ചത്..അവളുടെ പേര് വേദിക എന്നാണ്..

" എന്താ വേദിക... "

"സർ ഒരാൾ സാറിനെ കാണാൻ വന്നിട്ടുണ്ട്.. നേരത്തെ അപ്പോയ്ന്റ്മെന്റ് ഒന്നും എടുത്തട്ടില്ലാ... ഒരു ചെറുപ്പക്കാരൻ ആണ് "

"ഓക്കേ ഡാ.. ഇപ്പോൾ ഫ്രീ ആണ് അയാളോട് കേബിനിൽ വരാൻ പറ"

"ഓക്കേ സർ "

അവൾ

💬 Comments

View all comments