0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 6.6K

കണ്ണ് നിറയും.. എനിക്കു എന്നോട് തന്നെ ആ സമയത്തു വെറുപ്പും പുച്ഛവും തോന്നും.. ഞാൻ എന്നാ ആൾ ജീവിക്കാൻ അർഹൻ അല്ലെന്നു തോന്നും..
എനിക്കു അവളോട്‌ ഒരു കടലോളം ഉള്ളത് ഇഷ്ടം ഉണ്ട്.. എന്നാൽ ഇവൾ അന്ന് കാര്യം അറിയാതെ എന്നോട് പെരുമാറിയത് കൊണ്ട് എന്നിലെ ഈഗോ ആണ് എന്നെ കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത്...... അതിനെ കടന്നു പുറത്ത് വരാൻ എനിക്കു കഴിയുന്നില്ല.....

ഞങ്ങളുടെ ജീവിതം അങ്ങനെ മുന്നോട്ടു പോയി.. ഇടയ്ക്കു ഞങ്ങൾ അവളുടെ വീട്ടിൽ ഒക്കെ പോയി നിൽക്കുമായിരുന്നു.. മണിക്കുട്ടിക്ക് ഇപ്പോഴും എന്നോട് പഴയ അടുപ്പം തന്നെ ഉണ്ട്..... ആകാശും എന്നോട് നല്ലത് രീതിയിൽ പെരുമാറി പോന്നു.. മണിക്കുട്ടിയും ആര്യയും പരസ്പരം നല്ല കണക്ഷൻ ഉണ്ട്. അവർ പരസ്പരം നല്ല രീതിയിൽ കമ്പനി ആയിരുന്നു......

ഞാൻ ഇതിനിടയിൽ ഓഫീസിൽ നല്ല രീതിയിൽ ജോലിയിൽ മുഴുകി.. ഞാൻ തിരക്കുകളിൽ തന്നെ ആയിരുന്നു.. എന്റെ പ്രശ്നം എല്ലാം മറന്നു ഞാൻ ജോലിക്ക് മാത്രം ശ്രെദ്ധ കൊടുത്തു.... അങ്ങനെ ദിവസ്സങ്ങൾ പിന്നെയും പോയി.. ആര്യയുമായി പഴയത് പോലെ തന്നെ പോയി എല്ലാം.. ഇടയ്ക്കു ഒരുമിച്ചു പുറത്തൊക്കെ പോകും എങ്കിലും ഞങ്ങൾക്ക് മാത്രം അടുക്കാൻ കഴിഞ്ഞില്ല.. അവൾക്കു എന്നോട് ഒരു അകൽച്ച പോലെ എനിക്കു ഫീൽ ചെയ്തു.. അവളും ഇപ്പോൾ എന്നെ വലിയ മൈൻഡ് ഇല്ല.. അവൾ അവളുടെ തിരക്കുകളിലും മുഴുകി..

അങ്ങനെ കല്യാണം കഴിഞ്ഞു 2 മാസ്സം ഒക്കെ ആയിരുന്നു.. ഈ സമയത്താണ് ആകാശിന് ഒരു മെഡിക്കൽ കോൺഫ്രൻസ് അറ്റൻഡ് ചെയ്യാനായി ഫ്രാൻസ് വരെ പോകേണ്ട ആവശ്യം വന്നത്... അവനു

💬 Comments

View all comments