0%

Chapter Title : മാറ്റകല്യാണം 4 [MR WITCHER] [Climax]

Author : MR WITCHER Read All Parts 2692

നിന്റെ ഇഷ്ടം നീ തുറന്നു പറയാതെ നിനക്ക് ഇനി രക്ഷ ഇല്ല...
ഞാൻ എല്ലാം മനസ്സിൽ ഓർത്തു......
എന്നാൽ അതിനു അധികനാൾ വേണ്ടി വന്നില്ല... അത് പെട്ടന്ന് തന്നെ സംഭവിച്ചു.. ഒരുപാട് ദൈവ ധൂതനെ പോലെ ഒരാൾ എന്റെയും ആര്യയുടെയും ജീവിതത്തിൽ വന്നു...

..................... ❤️?❤️..................

രാവിലെ കുളിമുറിയിൽ വെള്ളം വീഴുന്ന സൗണ്ട് കെട്ടാണ് ഞാൻ എണീറ്റത്തു... അവൾ കുളിക്കാൻ ആണെന്ന് എനിക്കു മനസ്സിലായി.. ഞാൻ പിന്നെയും കുറച്ചു നേരം കൂടി കിടക്കാൻ തീരുമാനിച്ചു.. അന്ന് സൺ‌ഡേ ആയിരുന്നു അതുകൊണ്ട് ഒരിടത്തും പോകാൻ ഇല്ലായിരുന്നു.. അങ്ങനെ പിന്നെയും കിടന്നു... സമയം നോക്കിയപ്പോൾ 6 മണി.. ഞാൻ അങ്ങനെ അവിടെ കിടന്നു.... കുറച്ചു കഴിഞ്ഞപ്പോൾ ആരോ ഡോറിൽ മുട്ടി... അമ്മ ആയിരിക്കും എന്ന് കരുതി ഞാൻ പോയി വാതിൽ തുറന്നു.. തുറന്നതും എന്തോ ഒന്നു എന്നെ തള്ളിക്കൊണ്ട് കട്ടിലിൽ ഇട്ടു...

തള്ളി കൊണ്ടിട്ടാ ആളെ കണ്ടു ഞാൻ ഞെട്ടി.. അഞ്ജലി. അതെ ഞങ്ങൾ അപ്പു എന്ന് വിളിക്കുന്ന അഞ്ജലി... അവൾ എന്നെയും തള്ളി കട്ടിലിൽ ഇട്ടു.. എന്റെ ഒപ്പം കയറി കെട്ടിപിടിച്ചു കിടന്നു.

അഞ്ജലി എന്റെ ഒരുപാട് മാമന്റെ മോൾ ആണ്.. അതായതു എന്റെ മുറപ്പെണ്ണ്.. കുഞ്ഞിലേ മുതൽ ഞാനും മണിക്കുട്ടിയും ഇവളും എല്ലാം ഒരുമിച്ചു കളിച്ചാണ് വളർന്നത്.. ഞങ്ങൾ നല്ല കമ്പനി ആയിരുന്നു.. എന്നെ ഇവളെ കൊണ്ട് കെട്ടിക്കാൻ ആയിരുന്നു വീട്ടുകാർക്ക് ഇഷ്ടം.. എന്നാൽ ജാതകം കാരണം അത് നടന്നില്ല.. ഒരു പരിധിക്കു അത് നന്നായി... ഞാനും ഇവളും നല്ല ഫ്രണ്ട്‌സ് ഒക്കെ ആണ്.. അത് അങ്ങനെ തന്നെ നിൽക്കാൻ ആയിരുന്നു ഞാൻ ഇഷ്ടപെട്ടത്.. ഇവളും മണിക്കുട്ടിയും ഒരേ പ്രായം ആയിരുന്നു. ഇവൾ എന്നാൽ എന്നെ എടാ പോടന്നൊക്കെ ആണ് വിളിക്കുന്നെ.....

ഇവൾ ഒരുപാട് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണ്.. ഞങ്ങളുടെ കല്യാണ സമയത്തു ഇവൾ ഏതോ ഒരു വർക്കും ആയി ബിസി ആയിരുന്നു.. ഞങ്ങളുടെ കല്യാണം പെട്ടന്നായതു കൊണ്ട് അവൾക്കു വരാൻ പറ്റിയില്ല.. അതിനു അവൾ ഫോണിൽ ഒക്കെ വിളിച്ചു കുറെ കരഞ്ഞതാ.. ഇപ്പോൾ ഇതാ നേരിട്ട്

💬 Comments

View all comments