Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]
ശ്രമിച്ചു.
കഴിഞ്ഞ രണ്ട് രാത്രികളിലും ശരിയായ ഉറക്കം ഉണ്ടായിരുന്നില്ല.
ഉറക്കം വരാത്തത് കൊണ്ടല്ല …
മെഹറിന്റെ സാമീപ്യം അടുത്തുണ്ടായിരിക്കുമ്പോൾ, എങ്ങിനെയാണ് ഉറങ്ങാൻ കഴിയുക .
അവളുടെ ശ്വാസത്തിന്റെ ചൂട്,
അവളുടെ സ്പർശത്തിന്റെ മൃദുത്വം…
അവയെ വിട്ട് കണ്ണടയ്ക്കാൻ എങ്ങനെ കഴിയുമായിരുന്നു?
ഇപ്പോൾ, അവൾ ഇല്ലാത്ത ആ കിടക്കയിൽ, അവൻ കണ്ണുകൾ അടച്ചപ്പോൾ
ഉറക്കം വന്നില്ല… പക്ഷേ ഓർമ്മകൾ, മൃദുവായി അവനെ ചുറ്റിപ്പിടിച്ചു.
അപ്പോളാണ് അവന്റെ ഫോൺ ശബ്‌ദിച്ചത്…..
എത്തിയോ ? അവൻ ഫോൺ എടുത്ത പാടെ ചോദിച്ചു
എത്തി…….. മെഹർ പതിയെ പറഞ്ഞു
നേരത്തേ എത്തിയല്ലോ……..
ഹ്മ്മ്…..
എഴുന്നേറ്റോ ? മെഹർ ചോദിച്ചു
ഇല്ലടാ……. അവൻ സ്നേഹത്തോടെ പറഞ്ഞു
വിശക്കുന്നില്ലേ ?
ചെറുതായിട്ട്………..
എന്നാൽ പോയി എന്തെങ്കിലും കഴിക്ക്……
ഹ്മ്മ്….. അവൻ മറുപടിയായി മൂളി
വീട്ടിലേക്ക് പോകുന്നുണ്ടോ ?
തീരുമാനിച്ചില്ല…….. അവൻ പറഞ്ഞു
രണ്ടാഴ്ച ഇല്ലേ ഒന്ന് പോയിട്ട് വാ….. അവൾ സ്നേഹത്തോടെ പറഞ്ഞു
വീട്ടിൽ പോകുന്ന കാര്യത്തിനോട് മനുവിന് ഒട്ടും താല്പര്യം ഇല്ല………
എപ്പോൾ ചെന്നാലും കല്യാണ കാര്യം പറയാൻ മാത്രമേ അമ്മയ്ക്ക് നേരം ഉള്ളു…….
എന്നെ പിടിച്ചു ചിലപ്പോ കെട്ടിക്കും…….. മനു തമാശപോലെ പറഞ്ഞു
കെട്ടേണ്ട എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ……..
കുട്ടികൾ ഉണ്ടോ അവിടെ…………… അവൻ ആ ടോപ്പിക്ക് മാറ്റി……
ഉണ്ട്……..
ഹസ്ബൻഡ് ഓ ?
ഇവിടെ ഇല്ലാ…….. ഷോപ്പിൽ ആയിരിക്കും………
എന്നാൽ റസ്റ്റ് എടുക്ക്…… ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ……. മനു ഫോൺ കട്ട് ചെയ്യുന്നതിന് വേണ്ടി പറഞ്ഞു
ലക്ഷ്മി പിന്നെ വിളിച്ചിരുന്നോ ? മെഹർ അത് ബ്രേക്ക് ചെയ്തു കൊണ്ട് ചോദിച്ചു
💬 Comments
View all comments