0%

Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]

Author : SAMI Read All Parts 67.9K

ഒളിഞ്ഞിരിക്കുന്ന പ്രണയവും, ആരെയും അവനിലേക്ക് ആകർഷിക്കും,...
എറണാകുളത്തെ ഒരു സമ്പന്ന ബിസിനസ് കുടുംബത്തിൽ ജനിച്ചിട്ടും, ആ സുഖജീവിതം വിട്ട്, അധ്യാപനത്തിലേക്കുള്ള സ്വന്തം ഇഷ്ടം മാത്രം പിന്തുടർന്ന് വന്നവൻ.
ഇപ്പോൾ വയസ് ഇരുപത്തെട്ടിനോട് അടുക്കുന്നു……

അവനെ ആരാധിക്കുന്നവരുടെ പ്രാർത്ഥനയുടെ ഫലമാകാം, ഇതുവരെ അവന്റെ വിവാഹം നടക്കാത്തതിന് കാരണം,........
—------------------------------------------------------------------------------------------------

മലപ്പുറത്തേക്കുള്ള ബസ് കാത്ത് ബസ് സ്റ്റാൻഡിൽ നിൽക്കുകയാണ് മെഹർ,

ചുറ്റും ആളുകൾ തിരക്കോടെ നടന്നുകൊണ്ടിരുന്നു ഒരാളും മറ്റൊരാളുടെ കഥകളറിയാതെ.
മെഹർ തന്റെ തട്ടം ഒന്ന് നേരെയാക്കി. കണ്ണുകളിൽ ഉറങ്ങാത്തത്തിന്റെ ക്ഷീണം ഉണ്ടായിരുന്നു……

അതുപോലെ തന്നെ, ഒരു നിശ്ശബ്ദമായ ചിന്തയുടെ നിറം ഉണ്ടായിരുന്നു.
അവളുടെ ഫോൺ vibrate ചെയ്തു.
“Reached?”
ഒരു ചെറിയ message.
അവൾ ഒന്ന് ചിരിച്ചു.

“സ്‌റ്റാൻഡ്‌ എത്തി …”
അവൾ റിപ്ലയ് ചെയ്തു.

ബസ് ഉണ്ടോ ഇപ്പോൾ … അടുത്ത മെസ്സേജ്

ആ ചാറ്റിങ് കുറച്ചു നേരം തുടർന്നു…..
അവൻ പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ എന്താണെന്ന് അവൾക്ക് അറിയാമായിരുന്നു —

അവ ആ സന്ദേശങ്ങളിൽ ഒതുങ്ങാൻ പോകുന്നവയല്ലെന്ന്…………………..

ബസ് മുന്നോട്ട് നീങ്ങി.
വിന്ഡോ സീറ്റിൽ ഇരുന്നുകൊണ്ട് അവൾ, പുറത്തേക്ക് നോക്കി.
പച്ചപ്പിന്റെ ഇടയിലൂടെ പായുന്ന റോഡ്… പുലരിയുടെ മഞ്ഞ് അലിഞ്ഞുപോകുന്ന കാഴ്ച…

എല്ലാം സാധാരണമായിരുന്നു.
പക്ഷേ അവളുടെ ഉള്ളിൽ ഒരിടത്ത് എന്തോ ഉരുകാതെ നിൽക്കുകയായിരുന്നു.
അവനോടുത്തുള്ള നിമിഷങ്ങൾ , അവൾ കണ്ണുകൾ അടച്ചു.
അവന്റെ കൈയുടെ സ്പർശം… അവളുടെ മുടിയിലൂടെ നീങ്ങുന്ന വിരലുകൾ…
“ഒരു ദിവസം കൂടി…” എന്ന അവന്റെ ശബ്ദം…
എല്ലാം വീണ്ടും അവളുടെ മനസിലേക്ക് ഓടിയെത്തി.

ആദ്യമായിട്ടല്ല അവനുമൊത്ത് ഇതെല്ലാം… സ്പെഷ്യൽ ക്ലാസ്

💬 Comments

View all comments