Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 1 [SAMI]
ഇതിനിടയിൽ ഒരിക്കൽ പോലും ഹസ്ബൻഡ് ഇവിടേക്ക് വന്നിട്ടില്ല തന്റെ കൂടെ നിന്നിട്ടില്ല….
ആദ്യം ആദ്യം എല്ലാ ആഴ്ചയിലും വീട്ടിലേക്ക് പോകുമായിരുന്നു…… പിന്നെ പതിയെ അത് രണ്ട് ആഴ്ചയായി പിന്നെ അത് മാസകണക്ക് ആയി, അതിലൊന്നും ഹസ്ബന്റിന് ഒരു പ്രശ്നവും ഇല്ല, ,
അവൾ അതോർത്ത് നൊമ്പരപെട്ടു…..
മനു….
അവന്റെ വരവാണ്… എല്ലാം മാറ്റി മറിച്ചത്.
കൃത്യമായി പറഞ്ഞാൽ, ഒരു കൊല്ലം ആകുന്നു.
കഴിഞ്ഞ ജൂൺ…
അന്നാണ് അവൻ ആദ്യമായി സ്കൂളിലേക്ക് എത്തിയത് .
റിട്ടയർ ആയ തുളസി ടീച്ചറിന് പകരം, മാനേജ്മെന്റ് സീറ്റിൽ ഒരു പുതിയ അധ്യാപകൻ വരുമെന്ന് കേട്ടിരുന്നു
“ഒരു പയ്യനാണ് വരുന്നത്…”
എന്നൊരു ചെറിയ ചർച്ച മാത്രമായിരുന്നു ആദ്യം.
പക്ഷേ,
അവൻ വന്ന് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ, അത് ഒരു സാധാരണ വരവ് അല്ലെന്ന് മനസ്സിലായി.
എപ്പോഴോ, എങ്ങനെ എന്ന് പോലും അറിയാതെ, അവനുമായി ഒരു അടുപ്പം വളർന്നു.
അവന്റെ സംസാരം…
അത് കേൾക്കാൻ തുടങ്ങി കഴിഞ്ഞാൽ, സമയം എങ്ങനെ കടന്നുപോകുന്നു എന്ന് പോലും അറിയില്ല.
സാധാരണ കാര്യങ്ങൾ പോലും,
അവൻ പറഞ്ഞാൽ ഒരു പ്രത്യേകത ഉണ്ടാകും. ഒരു ലാളിത്യവും… ഒരു ആത്മാർത്ഥതയും…
ഒരിക്കൽ കേൾക്കാൻ തുടങ്ങിയാൽ, ഇനി കുറച്ച് സമയം കൂടി എന്ന് തോന്നിപ്പിക്കുന്ന ഒരു ആകർഷണം.
അറിയാതെ തന്നെ, അവന്റെ വാക്കുകൾക്കായി കാത്തിരിക്കുന്ന ഒരാളായി ഞാൻ മാറിക്കൊണ്ടിരുന്നു…
കമ്പ്യൂട്ടർ സയൻസിന്റെയും ബയോളജി സയൻസിന്റെയും പ്ലസ് വൺ, പ്ലസ് ടു ചേർന്ന് നാല് ക്ലാസുകൾ.
അവയെല്ലാം കൈകാര്യം ചെയ്യുന്നത് എളുപ്പമല്ലായിരുന്നു.
പ്രത്യേകിച്ച് പ്ലസ് ടു ക്ലാസുകളുടെ കാര്യത്തിൽ,
സ്പെഷ്യൽ ക്ലാസ് ഇല്ലാതെ syllabus
💬 Comments
View all comments