Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]
അവളെ ആ പിണക്കത്തോടെ പോകാൻ മനസ്സ് അനുവദിച്ചില്ല.
“എയ്ഞ്ചൽ…”
അവരുടെ കാലടികളുടെ ശബ്ദങ്ങൾക്കിടയിലൂടെ മനുവിന്റെ ആദ്രമായ വിളി വരാന്തയിൽ മുഴങ്ങി.
മൂവരും ഒരുമിച്ച് തിരിഞ്ഞുനോക്കി.
മനു വിരൽ ചൂണ്ടിയത് എയ്ഞ്ചലിലേക്കായിരുന്നു.
“എയ്ഞ്ചൽ… ഒന്ന് വരൂ.”
ലക്ഷ്മി ആർദ്രയെ നോക്കി.
ആർദ്ര ഒന്നും ചോദിച്ചില്ല.
മനുവിന് എയ്ഞ്ചലിനോട് ഒറ്റയ്ക്ക് എന്തോ പറയാനുണ്ടെന്ന് അവൾക്ക് മനസ്സിലായി.
“വാ,” ആർദ്ര ലക്ഷ്മിയോട് പതുക്കെ പറഞ്ഞു.
അവർ മുന്നോട്ട് നടന്നു.
എയ്ഞ്ചൽ മാത്രം അവിടെ നിന്നു.
പേടമാൻ മിഴികളോടെയുള്ള അവളുടെ മുഖം അവൻ ശ്രദ്ധിച്ചു… അതിൽ അവനോടുള്ള പിണക്കം വ്യക്തമായിരുന്നു.. അവളുടെ സൗന്ദര്യത്തിന്റെ പ്രസരിപ്പ് രാവിലെ തന്നെ മനുവിനെ മത്ത് പിടിപ്പിച്ചു…

മനു പതിയെ അവളുടെ അടുത്തേക്ക് നടന്നു.
അവൾ തല താഴ്ത്തി.
“എന്താ… പിണക്കമാണോ?”
“എനിക്ക് പിണക്കമൊന്നുമില്ല.”
ഉത്തരം വേഗത്തിൽ വന്നു.
മനുവിന്റെ ചുണ്ടിൽ ഒരു ചെറുചിരി.
“ശനിയാഴ്ച കണ്ട എയ്ഞ്ചൽ അല്ലാലോ ഇത്.”
അവൾ അവനെ നോക്കി.
“അത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞു.”
“ഓഹോ… അത് വലിയൊരു ടൈം ആയിരുന്നോ ?”
“എനിക്ക് തോന്നി.”
“തിരക്കായി പോയി… അതല്ലേ?”
“ഒരു മെസ്സേജ് അയക്കാൻ പറ്റാത്ത പോലെ തിരക്കായോ?”
അവളുടെ ചോദ്യം നേരെ ഹൃദയത്തിലേക്ക് വന്നു.
മനു കുറച്ചുനേരം അവളെ നോക്കി.
“നിനക്കും അയക്കാമായിരുന്നു ഒരു മെസ്സേജ്.”
“എന്തേ നീ ഒരു മെസ്സേജ് പോലും അയക്കാതിരുന്നത്?”
അവൾക്ക് പെട്ടെന്ന് മറുപടി കണ്ടെത്താനായില്ല.
“അത്…”
“തിരക്കായി പോയോ?”
മനു ചിരിച്ചുകൊണ്ട് വീണ്ടും ചോദിച്ചു.
“അല്ല…”
“പിന്നെ?”
അവൾ പതിയെ പറഞ്ഞു—
“സാർ അയക്കാത്തത് കൊണ്ടാണ്.”
മനുവിന് ചിരി വന്നു.
“ഇത്ര കുശുമ്പിയാണോ
💬 Comments
View all comments