Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]
എന്റെ എയ്ഞ്ചൽ?”
‘എന്റെ എയ്ഞ്ചൽ…’
ആ രണ്ടു വാക്കുകളും അവളുടെ മുഖത്തെ പിണക്കം പകുതിയോളം ഉരുക്കി.
ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
അവൾ നാണത്തോടെ പറഞ്ഞു
“കുശുമ്പോന്നും ഇല്ല…”
“പിന്നെ ഇതെന്താ?”
“ഒന്നുമില്ല.”
“അങ്ങനെ തന്നെയിരിക്കട്ടെ.”
മനു തമാശയായി പറഞ്ഞു.
“പക്ഷേ…”
അവൾ അവനെ നോക്കി.
“ഇനി പിണങ്ങി നിൽക്കേണ്ട.”
മനു പറഞ്ഞു
“സാർ വീണ്ടും മറന്നാൽ?” എയ്ഞ്ചൽ പറഞ്ഞു
“മറക്കില്ല.”
“ഉറപ്പാണോ?”
“ഉറപ്പ്.”
അവളുടെ മുഖത്ത് ഇത്തവണ തുറന്നൊരു ചിരി.
“വളരെ അധികം ചോദിച്ചാൽ വീണ്ടും പിണങ്ങും.”
മനു ചിരിച്ചു.
“അത് വേണ്ട.”
അവളുടെ ചിരി കണ്ടപ്പോൾ മനുവിനും ആശ്വാസമായി.
അവരുടെ സംഭാഷണത്തിനിടയിൽ തന്നെ ആ വരാന്തയിലൂടെ ഒരാൾ വരുന്നത് മനുവിന്റെ കണ്ണിൽപ്പെട്ടു.
മെഹർ.

രാവിലെ വെളിച്ചത്തിൽ പതുക്കെ വരാന്തയിലൂടെ നടന്നു വരികയായിരുന്നു അവൾ.
മെഹർ എയ്ഞ്ചലിന്റെ തൊട്ട് പുറകിൽ എത്തിയപ്പോൾ ആണ് എയ്ഞ്ചൽ മെഹറിനെ കണ്ടത്,
ഇതുവരെ മനുവിനോട് ചിരിച്ചുകൊണ്ട് നിന്നിരുന്ന അവളുടെ മുഖത്ത് പെട്ടെന്ന് ഒരു ചെറിയ പരുങ്ങൽ.
മെഹർ അവരുടെ അടുത്തേക്ക് എത്തി.
“ഗുഡ് മോർണിംഗ്…”
അവൾ എയ്ഞ്ചലിന്റെ മുഖത്തേക്ക് നോക്കിയാണ് പറഞ്ഞത്.
.
“ഗുഡ് മോർണിംഗ് മിസ്സ്…”
എയ്ഞ്ചൽ ഉടൻ തന്നെ മുഖത്തെ ഭാവം ഒതുക്കി.
.
മെഹർ ഇരുവരെയും നോക്കി.
“രാവിലെ തന്നെ ഇവിടെ നിന്ന് തമാശ പറയുകയാണോ?”
മനു ചിരിച്ചു.
“ഹേയ്… ടൂറിന്റെ കാര്യത്തിൽ ഒരു മാറ്റമുണ്ട്.”
“എന്ത് മാറ്റം?”
“ഇവർക്ക് വയനാട് പോകേണ്ടെന്നാണ്.”
“പിന്നെ?”
“ഹൈദ്രബാദ് പോയാൽ മതിയെന്ന്.”
മെഹർ അത്ഭുതത്തോടെ കണ്ണുയർത്തി.
“ഹൈദ്രബാദോ?”
മനു ചിരിച്ചു.
“പ്രേമലു സിനിമ കണ്ട് അത് തലക്ക്
💬 Comments
View all comments