Chapter Title : മാഷിനെ പ്രണയിച്ച ടീച്ചറും കുട്ടികളും 10 [SAMI]
പിടിച്ചിട്ടാകും…”
മെഹറിന്റെ മുഖത്ത് ഉടൻ കളിയുള്ളൊരു ചിരി.
“പ്രേമലു ആണോ… പ്രേമം ആണോ?”
അവൾ എയ്ഞ്ചലിനെ നോക്കി അർത്ഥം വച്ച് ചോദിച്ചു.
എയ്ഞ്ചൽ പെട്ടെന്ന് ചിരി ഒളിപ്പിച്ചു.
“ഇല്ല മിസ്… ഇപ്പോൾ വയനാട് തന്നെ മതിയെന്ന് പറഞ്ഞു.”
“അത് നന്നായി.”
മെഹർ തലകുനിച്ചു.
“വയനാട് എല്ലാവർക്കും കൂടുതൽ സൗകര്യമായിരിക്കും. യാത്രയും അത്ര ബുദ്ധിമുട്ടില്ല.”
“ഞാനും അതാണ് പറഞ്ഞത്,” മനു പറഞ്ഞു.
“ഹൈദ്രബാദ് പോയാൽ ടൂർ എന്നതിലുപരി യാത്ര തന്നെ വലിയൊരു ചിലവാകും ,” മെഹർ പറഞ്ഞു.
എയ്ഞ്ചൽ ചിരിച്ചു.
“ലക്ഷ്മിക്ക് വലിയ യാത്ര വേണമെന്ന്.”
“അവൾക്ക് വലിയ യാത്ര വേണം, ബാക്കി എല്ലാവർക്കും വലിയ ബജറ്റ് വേണം,” മനു പറഞ്ഞു.
മൂവരും ചിരിച്ചു.
“ക്ലാസിൽ സംസാരിച്ചു നോക്കാം,” എയ്ഞ്ചൽ പറഞ്ഞു.
“ശരി.”
മെഹർ അവളെ നോക്കി.
“നിങ്ങൾക്ക് വയനാട് ഇഷ്ടമല്ലേ ?”
“ഇഷ്ടക്കുറവ് ഒന്നും ഇല്ല മിസ്സ്…. എല്ലാവരും പോയിട്ടുണ്ടെന്ന് പറയുന്നു…. അതാണ്…”
മനു ചിരിച്ചു.
“ഇവൾക്ക് മുമ്പ് ഹൈദ്രബാദ് ആയിരുന്നു ഇഷ്ടം.”
എയ്ഞ്ചൽ തലകുനിച്ചു ചിരിച്ചു.
“അത് അപ്പോഴായിരുന്നു സാർ.”
“ആരെന്ത് പറയുന്നോ അതിന്റെ കൂടെയാണ് എയ്ഞ്ചൽ .”
മനു ചിരിയോടെ പറഞ്ഞു.
സ്വന്തമായി ഒരു ഇഷ്ടവും ഇല്ലേ ?
മെഹർ ചോദിച്ചു
സ്വന്തമായി ഇഷ്ടങ്ങളൊക്കെ ഉണ്ട് മിസ്…
എയ്ഞ്ചൽ മനുവിനെ നോക്കി പറഞ്ഞു
അത് നല്ല കാര്യം… മെഹർ പറഞ്ഞു
“ശരി മിസ്,” എയ്ഞ്ചൽ പറഞ്ഞു.
അവൾ പോകാൻ തിരിഞ്ഞു.
പെട്ടെന്ന് അവൾ വീണ്ടും മനുവിനെ നോക്കി.
“സാർ…”
“എന്താ?”
“ഉച്ചയ്ക്ക് ശേഷം ലാബ് ഉണ്ടാകുമോ?”
ലാബ്…. മനു ആലോചിച്ചു നിന്നു
.
“ഉച്ചയ്ക്ക്
💬 Comments
View all comments